ജീലോങ് : ഏപ്രിൽ 20 ന് മദ്രാസ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസിന്റെ സന്ദർശനത്തോടെ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം പുനരുഥാന പെരുന്നാൾ ഗംഭീരമായി ആഘോഷിച്ചു.
ആഘോഷത്തിന്റെ ഭാഗമായി, തിരുമേനി കുർബാനയ്ക്ക് നേതൃത്വം നൽകി. ഭദ്രാസനാധിപൻ ദേവാലയത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.