സിഡ്നി: വേൾഡ് മലയാളി കൗൺസിൽ സിഡ്നി പ്രോവിൻസ് ഒരുക്കിയ മദേഴ്സ് ഡേ ആഘോഷ പരിപാടി ശ്രദ്ധേയമായി. മെയ് മാസം 24 ആം തീയതി ഡ്യൂറൽ മാഡിസൺ ഫംഗ്ഷൻ സെന്ററിൽ വച്ച് നടത്തിയ ആഘോഷ പരിപാടിയിൽ സിഡ്നിയിലെ ധാരാളം പ്രമുഖ വ്യക്തികൾ സംബന്ധിച്ചു.Hon MP B Julien Leesar, Hon MP warran kirby, Hon MP James Wallace എന്നിവരെ കൂടാതെ കൗൺസിലർമാരായ Sussai Benjamin, Barbara ward എന്നിവരുടെയും സാന്നിധ്യം പരിപാടിയിൽ ഉണ്ടായിരുന്നു.

സിഡ്നിയിലെ എല്ലാ പ്രമുഖ മലയാളി അസോസിയേഷൻ പ്രസിഡന്റുമാരും ഭാരവാഹികളും പ്രസ്തുത പരിപാടിയിൽ സംബന്ധിച്ചു എന്നുള്ളത് വളരെ സന്തോഷകരമായ കാര്യമായിരുന്നു. പരിപാടിയുടെ ഇവന്റ് കൺവീനറായി പ്രവർത്തിച്ചത് WMC വൈസ് പ്രസിഡന്റ് ശ്രീമതി പൂർണിമ മേനോൻ ആയിരുന്നു .മൾട്ടി കൾച്ചറൽ ഇവന്റ് ആയതുകൊണ്ട് തന്നെ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പല ഓർഗനൈസേഷൻ പ്രതിനിധികളും
വേൾഡ് മലയാളി കൗൺസിൽ സിഡ്നി പ്രോവിൻസ് ഒരുക്കിയ മദേഴ്സ് ഡേ ആഘോഷ പരിപാടിയുടെ ഭാഗമായി.

തിരഞ്ഞെടുക്കപ്പെട്ട 5 അമ്മമാർക്ക് വേദിയിൽ വച്ച് മദേഴ്സ് ഡേ അവാർഡ് നൽകി ആദരിച്ചു. മോഹിനിയാട്ടം, ഫ്യൂഷൻ ഡാൻസ് തുടങ്ങി ഒന്നിലധികം പരിപാടികൾ വേദിയിൽ അവതരിപ്പിച്ചു. കണ്ണിനും കാതിനും ഇമ്പമാർന്ന അവതരണം സദസ്സിന്റെ പ്രശംസയ്ക്ക് പാത്രമായി.
WMC സിഡ്നി പ്രോവിൻസ് പ്രസിഡന്റ് ശ്രീ ബാബു വർഗീസ് ഏവർക്കും സ്വാഗതം ആശംസിച്ചു. സെക്രട്ടറി ദീപ്തി രാഘവൻ കൃതജ്ഞത അർപ്പിച്ചു. സ്വാദിഷ്ടമായ ഉച്ചഭക്ഷണം പരിപാടിയുടെ മാറ്റുകൂട്ടി. വൈകുന്നേരം നാലുമണിയോടുകൂടി മദേഴ്സ് ഡേ ആഘോഷ പരിപാടി സമാപ്തമായി.































