ഓസ്ട്രേലിയയിലെ കോസ്റ്റൽ ഗ്രാമം ആയ വോൻതാഗിൽ ആദ്യമായി മലയാളി അസോസിയേഷൻ രൂപീകരിച്ചു. പ്രസിഡന്റ് ആയി രാഹുൽ, സെക്രട്ടറി -നിജോ,ജോയിന്റ് സെക്രട്ടറി ബിന്നി, ട്രഷറര്‍ ജോമസൺ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി ജുബിൻ. നിമ്മി, ഡീന എന്നിവരെയും തിരഞ്ഞെടുത്തു. വോൻതാഗിൽ വരുന്ന ഏവർക്കും (WMA)അസോസിയേഷനെ എന്ത് ആവശ്യങ്ങൾക്കും കോൺടാക്ട് ചെയ്യാവുന്നതാണ് എന്ന് കമ്മറ്റി അംഗങ്ങൾ അറിയിച്ചു.
മലയാളി ജനതയുടെ താൽപര്യങ്ങൾ എല്ലാ മേഖലകളിലും സംരക്ഷിക്കുവാൻ ഉതകുന്ന സാർവത്രിക കർമ പദ്ധതി രൂപീകരിച്ച് നടപ്പിലാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് WMA ഭാരവാഹികൾ അറിയിച്ചു.































