ഓസ്ട്രേലിയ : ഓസ്ട്രേലിയൻ പര്യടനത്തിന് തുടക്കം കുറിച്ചുകൊണ്ട് മലയാളി മനസ്സുകളെ ഗാനാലാപന ശൈലി കൊണ്ടും, സ്റ്റേജ് പ്രെസെൻസ് കൊണ്ടും എപ്പോഴും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട പിന്നണി ഗായികമാരിലൊരാളായ റിമി ടോമി മെൽബണിൽ എത്തിച്ചേർന്നു.
മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി ടൈറ്റിൽ സ്പോൺസർ & പവേഡ് ബൈ ഫ്ലൈ വേൾഡ് ഗ്രൂപ്പും, ഇവന്റ് സ്പോൺസർ ഇലൈറ്റ് ലോൺസും ചേർന്നൊരുക്കുന്ന റിമി ടോമി ലൈവ് മ്യൂസിക്കൽ ഷോയുടെ സംഘാടകർ പ്രിയപ്പെട്ട ഗായികയെ ഓസ്ട്രേലിയൻ മണ്ണിലേക്ക് സ്വീകരിച്ചു.

2025 ജൂൺ 13 ന് Geelong ൽ തുടങ്ങുന്ന സംഗീതനിശ ജൂൺ 28ന് പെർത്തിലാണ് പര്യവസാനിക്കുന്നത്.































