2024 – ൽ കേരളത്തെ നടുക്കിയ ഒരു സംഭവത്തെ ആസ്പദമാക്കി ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്നും ഒരു കൂട്ടം മലയാളികൾ അണിയിച്ചൊരുക്കുന്ന ഹ്രസ്വചിത്രമാണ് മണ്ണിൽ മറഞ്ഞവർ.ലോകമെമ്പാടുമുള്ള മലയാളികളെ ദുഃഖത്തിലാഴ്ത്തി, വയനാട് ഉരുൾപ്പൊട്ടൽ പ്രമേയമാക്കിയ കലാ സൃഷ്ടിയാണ് മണ്ണിൽ മറഞ്ഞവർ.
സ്റ്റോറി ബീറ്റ്സ് സ്റ്റുഡിയോയുടെ ബാനറിൽ അനൂപ്, അരുൺ, ബിന്റോ, സീജ, അങ്കിത എന്നിവരാണ് പിന്നണിയിൽ പ്രവര്‍ത്തിച്ചിരിക്കുന്നത്. നിരവധി പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴി ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു.
വയലാർ ശരത്ചന്ദ്രവർമ്മയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മെജോ ജോസഫ്, ആലപിച്ചിരിക്കുന്നത് വിധുപ്രതാപ്.
https://www.facebook.com/Vijaybabuofficial/videos/%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF%E0%B5%BD-%E0%B4%AE%E0%B4%B1%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%B5%E0%B5%BC/1062672475761141/ജൂലൈ അവസാനത്തോടുകൂടി ചിത്രത്തിൻറെ റിലീസ് ഉണ്ടായിരിക്കുന്നതാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.































