സിംഗപ്പൂർ ആസ്ഥാനമായുള്ള ബജറ്റ് എയർലൈൻ ആയ ജെറ്റ്സ്റ്റാർ ഏഷ്യ 20 വർഷത്തിലേറെ നീണ്ട പ്രവർത്തനങ്ങൾക്ക് ശേഷം അടച്ചുപൂട്ടാൻ ഒരുങ്ങുന്നു.Qantas Group ജൂൺ 11-ന് ഒരു “തന്ത്രപരമായ പുനഃസംഘടന” (strategic restructure) പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായാണ് സിംഗപ്പൂർ ആസ്ഥാനമായുള്ള ഈ കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയുടെ പ്രവർത്തനം നിർത്തുന്നത്.
വർദ്ധിച്ചുവരുന്ന വിതരണച്ചെലവുകൾ (supplier costs), ഉയർന്ന വിമാനത്താവള ഫീസുകൾ, മേഖലയിലെ കടുത്ത മത്സരം എന്നിവ കാരണം ഓസ്ട്രേലിയയിലെയും ന്യൂസിലൻഡിലെയും Qantas Group ന്റെ പ്രധാന വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ജെറ്റ്സ്റ്റാർ ഏഷ്യക്ക് മികച്ച ലാഭം നേടാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഈ തീരുമാനം.
ഈ അടച്ചുപൂട്ടൽ 16 ഏഷ്യൻ റൂട്ടുകളെ ബാധിക്കും. സിംഗപ്പൂരിൽ 500-ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാനും ഇത് കാരണമാകും. എന്നിരുന്നാലും, ജെറ്റ്സ്റ്റാർ എയർവേയ്‌സ് (JQ), ജെറ്റ്സ്റ്റാർ ജപ്പാൻ (GK) എന്നിവയുടെ ഏഷ്യയിലേക്കും പുറത്തേക്കുമുള്ള സർവീസുകളെയും ഓസ്ട്രേലിയയിൽ നിന്നുള്ള ജെറ്റ്സ്റ്റാർ എയർവേയ്‌സിന്റെ അന്താരാഷ്ട്ര സർവീസുകളെയും ഈ തീരുമാനം ബാധിക്കില്ല.Qantas Group ജെറ്റ്സ്റ്റാർ ഏഷ്യയുടെ 13 എയർബസ് A320 വിമാനങ്ങൾ ഓസ്ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും മാറ്റാനും പദ്ധതിയിടുന്നുണ്ട്.
ജൂലൈ 31-ന് ശേഷം ജെറ്റ്സ്റ്റാർ ഏഷ്യ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും തിരികെ ലഭിക്കുന്നതിനോ മറ്റ് യാത്രാ ക്രമീകരണങ്ങൾക്കോ വേണ്ടി വിമാനക്കമ്പനിയെ ബന്ധപ്പെടാം .































