മെൽബൺ: നോർത്ത്‌സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബിന്റെ 2025-27 പ്രവർത്തനവർഷത്തിലേക്കുള്ള ഭാരവാഹികളായി ശ്രീ ഗിരീഷ് അല്ലക്കാട്ടിന്റെ നേതൃത്വത്തിൽ 15 പേരുടെ കമ്മിറ്റി നിലവിൽ വന്നു. ഗിരീഷ് അല്ലക്കാട്ട് (പ്രസിഡന്റ്), റിക്കി താനിക്കൽ (വൈസ് പ്രസിഡന്റ്), ജെൻസി ജോസഫ് (സെക്രട്ടറി), ഡോ. സുധീഷ് സുധൻ (ജോയിന്റ് സെക്രട്ടറി, ജോൺസൺ ഉള്ളാട്ട് (ട്രഷറർ), കമ്മിറ്റി അംഗങ്ങളായി മെൽവിൻ ഡൊമിനിക്, മാത്‌സൺ ജോസഫ്, നിത ജോൺ, ഹരിപ്രിയ പ്രദീപ്, ഷിജൊ മാനുവൽ, റോയ് ജോസഫ് തുരുത്തേൽ, ജോബി ജോസഫ്, ബാബു വർക്കി, സ്റ്റാലിൻ അഗസ്റ്റിൻ, പോൾ സെബാസ്റ്റ്യൻ എന്നിവരെയും പൊതുയോഗം തിരഞ്ഞെടുത്തു.
2008 മുതൽ കലാസംസ്‌കാരിക രംഗത്ത് മെൽബൺ മലയാളികൾക്കിടയിൽ നിറസാന്നിധ്യമായ എൻ.എം.സി.സി യുടെ ഈ വർഷത്തെ ഓണാഘോഷം – എൻ.എം.സി.സി ചിങ്ങപ്പുലരി ഓഗസ്റ്റ് 23 (ശനിയാഴ്ച) ഗ്രീൻസ്ബറോ സെർബിയൻ ചർച്ച് ഹാളിൽ ആഘോഷിക്കും. മെൽബണിലെ മുഴുവൻ മലയാളികൾക്കും പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിൽ വിപുലമായ ഒരുക്കങ്ങളാണ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രമീകരിക്കുന്നതെന്ന് പ്രസിഡന്റ് ഗീരിഷ് അല്ലക്കാട്ട് അറിയിച്ചു. എൻ.എം.സി.സി യും മലയാളി ഡോക്‌ടേഴ്‌സ് വിക്‌ടോറിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹെൽത്ത് അവൈർനസ് സെമിനാറും ഡിന്നർനൈറ്റുംജൂലൈ 19(ശനിയാഴ്ച) സൺബറി മെമ്മോറിയൽ ഹാളിൽ വച്ച് നടക്കും.






























