സിഡ്നി: പ്രവാസി മലയാളികളുടെ കൂട്ടായ്മകളിലൊന്നായ വേൾഡ് മലയാളി കൗൺസിൽ ഓസ്‌ട്രേലിയയുടെ ന്യൂ സൗത്ത് വെയിൽസ് ഘടകം സിഡ്‌നിയിൽ വൻ ഓണം ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു. ലക്സ് ഹോസ്റ്റ് അവതരിപ്പിക്കുന്ന ‘മെഗാ മൾട്ടികൾച്ചറൽ ഓണം സെലിബ്രേഷൻസ്’ 2025 ഓഗസ്റ്റ് 17-ന് സിഡ്‌നിയിലെ വിറ്റ്‌ലാം ലീഷർ സെന്ററിൽ വെച്ച് നടക്കും.
മലയാളികളുടെ ഹൃദയം കീഴടക്കാൻ ഒരുങ്ങുന്ന ഈ ഓണാഘോഷം സിഡ്‌നിയിലെ മലയാളി സമൂഹത്തിന് വേറിട്ട അനുഭവമാകും.
മലയാള സിനിമയിലെ പ്രിയതാരങ്ങളായ നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, നടി മീനാക്ഷി എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി എത്തുന്നു എന്നതാണ് ഈ ഓണം ആഘോഷങ്ങളുടെ പ്രധാന ആകർഷണം. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികൾ രാത്രി 8 മണി വരെ നീണ്ടുനിൽക്കും. പരമ്പരാഗത ഓണം സദ്യയും വിവിധ കലാപരിപാടികളും ഉൾപ്പെടെ കേരളീയ തനിമ വിളിച്ചോതുന്ന ഒട്ടേറെ വിഭവങ്ങൾ ഇത്തവണത്തെ ഓണാഘോഷത്തിൽ ഒരുക്കിയിട്ടുണ്ട്.
“ഈ ഓണം നമുക്ക് അടിച്ചുപൊളിക്കാം!” എന്ന ആഹ്വാനവുമായി, കേരളത്തിന്റെ പൈതൃകവും ആധുനിക വിനോദ പരിപാടികളും സംഗമിക്കുന്ന ഈ ആഘോഷം സിഡ്‌നിയിലെ മലയാളി സമൂഹത്തിന് വേറിട്ട അനുഭവമാകും.
പരിപാടിയുടെ ടിക്കറ്റുകൾ Just Easy Book വെബ്സൈറ്റ് വഴി ഇപ്പോൾ ലഭ്യമാണ്: https://justeasybook.com/events/wmconam25.
സിഡ്‌നിയിലെ മലയാളി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ഓണാഘോഷം വൻ വിജയമാക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ നടത്തുന്നത്.































