ദില്ലി: ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ സ്കൂള്‍ പ്രിന്‍സിപ്പളിനെ കുത്തികൊലപ്പെടുത്തിയ രണ്ടു വിദ്യാര്‍ത്ഥികള്‍ നേരത്തെ മകനെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി. മുടി വെട്ടാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടതിന്‍റെ ദേഷ്യത്തിനാണ് പ്രിൻസിപ്പളിനെ സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ കുത്തി കൊന്നത്.
പ്രിന്‍സിപ്പള്‍ മുടിവെട്ടി അച്ചടക്കത്തോടെ സ്കൂളിലേക്ക് വരാൻ പറഞ്ഞതിൽ പ്രകോപിതരായ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല നടത്തുന്നതിന് മുമ്പായി പ്രിന്‍സിപ്പളിനെ ഭീഷണിപ്പെടുത്തുന്നതിന്‍റെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പ്രിന്‍സിപ്പളിന്‍റെ മകനെ കൊല്ലാതിരിക്കാൻ പത്തു ലക്ഷം രൂപ നൽകണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ഭീഷണി മുഴക്കുന്നത്. ഹിസാറിലെ ബാസ് ബാദ്ഷാഹ്പുരിലെ കര്‍തര്‍ മെമ്മോറിയൽ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പള്‍ ജഗ്ബിര്‍ സിങ് (50) ആണ് കൊല്ലപ്പെട്ടത്.































