സിഡ്നി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ധനസഹായം സ്വരൂപിക്കുന്നതിനായുള്ള ‘എം-ക്യൂബ് സിഡ്നി’ പരിപാടിക്ക് ഇനി വെറും 2 ദിവസങ്ങൾ മാത്രം.
ഈ വരുന്ന ഞായറാഴ്ച, ജൂലൈ 13-ന് ബ്ലാക്ക്‌ടൗണിലെ ബോമാൻ ഹാളിൽ വെച്ച് നടക്കുന്ന ഈ മാന്ത്രിക സായാഹ്നത്തിന് സിഡ്നി സമൂഹം നൽകിയ അപ്രതീക്ഷിത പിന്തുണയിൽ സംഘാടകർ അഭിമാനം കൊള്ളുന്നു.
വൈകുന്നേരം 4:30-ന് പ്രവേശനം ആരംഭിക്കും, 5:00 മണിക്ക് പരിപാടികൾക്ക് തിരിതെളിയും.
8,000-ലധികം വേദികളിൽ വിസ്മയം തീർത്ത ലോകപ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടും പ്രശസ്ത പിന്നണി ഗായകരായ ശ്വേത അശോക്, അതുൽ നരുകര, വയലിനിസ്റ്റ് വിഷ്ണു അശോക് എന്നിവരും അണിനിരക്കുന്ന ഈ പരിപാടി സംഗീതത്തിന്റെയും മാന്ത്രികതയുടെയും പ്രചോദനത്തിന്റെയും അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കും.
നിങ്ങളുടെ ഓരോ ടിക്കറ്റും ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകുന്നതാണ്. www.tinyurl.com/MCubeSydney എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കാം.
ഈ മാന്ത്രിക സായാഹ്നം നഷ്ടപ്പെടുത്തരുത്! നിങ്ങളുടെ സീറ്റുകൾ ഉറപ്പിക്കുക, ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഒരു മികച്ച ഭാവിക്കായി നമുക്ക് കൈകോർക്കാം.































