പെൻറിത്ത് വള്ളംകളി 2025-ൽ ആദ്യമായി നടക്കുന്ന വനിതകളുടെ 200 മീറ്റർ മത്സരത്തിൽ “കെട്ടുവള്ളം ക്വീൻസ്” ടീം ചരിത്രം കുറിക്കാൻ ഒരുങ്ങുന്നു.
ആഗസ്റ്റ് 2-ന് സിഡ്നി ഇൻ്റർനാഷണൽ റെഗാറ്റ സെൻ്ററിൽ നടക്കുന്ന ഈ മത്സരം കേരളത്തിൻ്റെ പാരമ്പര്യവും ടീം സ്പിരിറ്റും ആവേശകരമായ വള്ളംകളി മത്സരവും ഒരുമിച്ച് കൊണ്ടുവരും.
വനിതാ ടീമായ കെട്ടുവള്ളം ക്വീൻസ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത് സ്ത്രീശക്തിയുടെയും കായികപാടവത്തിൻ്റെയും അടയാളമാണ്. ജലത്തിൽ അവരുടെ പോരാട്ടവീര്യവും അർപ്പണബോധവും കാഴ്ചക്കാരെ ആവേശം കൊള്ളിക്കും.
കേരളത്തിൻ്റെ തനത് വള്ളംകളി സംസ്കാരത്തെ ഓസ്ട്രേലിയൻ മണ്ണിൽ എത്തിക്കുന്ന ഈ ഉദ്യമം സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് കൂടുതൽ ശ്രദ്ധേയമാകുന്നു.
മത്സരത്തിൻ്റെ ആവേശം വർദ്ധിപ്പിക്കാൻ സംഗീതവും വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്. മെൻസ് വള്ളംകളി, വനിതാ വള്ളംകളി, വടംവലി എന്നിവയുടെ വിജയികളെ പ്രവചിക്കുന്നവർക്ക് സമ്മാനങ്ങളുമുണ്ട്. ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്: സിംഗിൾ എൻട്രിക്ക് $3-ഉം ഫാമിലി എൻട്രിക്ക് $10-ഉം.































