സിഡ്‌നി: സിഡ്‌നിക്കടുത്ത് ഗോസ്ഫോഡിൽ താമസിക്കുന്ന നഴ്സുമാരായ ജോമേഷ്,സ്മിത ദമ്പതികളുടെ മൂത്തമകൻ ജോൺ ജെയിംസ് ആണ് ഓസ്ട്രേലിയൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. അടുത്ത മാസം ഇന്ത്യക്കെതിരെയാണ് അരങ്ങേറ്റ മത്സരം. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി നടത്തി വരുന്ന ചിട്ടയായ പരിശീലനമാണ് ജോണിനെ ഓസ്‌ട്രേലിയൻ ടീമിൽ ഇടം നേടാൻ സഹായിച്ചത്. ജോണിന്റെ മാതാപിതാക്കൾ വയനാട്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവരാണ്.
ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഈ പരമ്പരയിൽ മൂന്ന് 50 ഓവർ മത്സരങ്ങളും രണ്ട് നാല് ദിവസത്തെ മത്സരങ്ങളും ഉൾപ്പെടുന്നു. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 10 വരെ ബ്രിസ്‌ബേൻ, മക്കേ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 2026 ജനുവരിയിൽ സിംബാബ്‌വെയിലും നമീബിയയിലും വെച്ച് നടക്കുന്ന ICC അണ്ടർ 19 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ പരമ്പര.
ജോൺ ജെയിംസിനൊപ്പം ഇന്ത്യൻ വംശജരായ മറ്റു രണ്ട് കളിക്കാർ കൂടി ഓസ്‌ട്രേലിയൻ ടീമിലുണ്ട്. വിക്ടോറിയയിൽ നിന്നുള്ള ആര്യൻ ശർമ്മയും ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ള യാഷ് ദേശ്മുഖുമാണ് അവർ.































