സിഡ്‌നി: മലയാളി പ്രേക്ഷകരുടെ പ്രിയതാരവും റാപ്പറുമായ നീരജ് മാധവ് ആദ്യമായി ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ലൈവ് ഷോ അവതരിപ്പിക്കാൻ എത്തുന്നു. ‘പടക്കുതിര ലൈവ്’ എന്ന പേരിൽ ഒക്ടോബർ 4-ന് യുടിഎസ് അണ്ടർഗ്രൗണ്ടിൽ നടക്കുന്ന പരിപാടിക്ക് സിഡ്‌നി നഗരം ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.
നീരജ് മാധവിനൊപ്പം പ്രശസ്ത ഡിജെ സനാഹും (DJ Sanaah) പരിപാടിയുടെ ഭാഗമാകും. ‘പടക്കുതിര’ എന്ന ഗാനത്തിലൂടെ മലയാള റാപ്പ് ലോകത്ത് തരംഗമായ നീരജ് മാധവ് തന്റെ ഹിറ്റ് ഗാനങ്ങളുമായി വേദിയിൽ തീ പടർത്താൻ ഒരുങ്ങുകയാണ്. നടൻ, നർത്തകൻ, റാപ്പർ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ കഴിവ് തെളിയിച്ച നീരജിന്റെ ഈ ലൈവ് പെർഫോമൻസ് സിഡ്‌നിയിലെ സംഗീതപ്രേമികൾക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.
പരിപാടിയുടെ വിശദാംശങ്ങൾ:
* തീയതി: 2025 ഒക്ടോബർ 4, ശനിയാഴ്ച
* സമയം: വൈകുന്നേരം 7:00 മുതൽ
* വേദി: UTS Underground, 15 Broadway, Ultimo
* പ്രവേശന ഫീസ്: ടിക്കറ്റുകൾ Moshtix വഴി ലഭ്യം. എല്ലാ പ്രായക്കാർക്കും പ്രവേശനം ഉണ്ടായിരിക്കും.
സെൻട്രൽ സ്റ്റേഷനിൽ നിന്ന് 5 മിനിറ്റ് മാത്രം നടന്നാൽ വേദിയിലെത്താം. ഈ സംഗീതരാവ് സിഡ്‌നിയിലെ മലയാളികൾക്ക് ഒരു അവിസ്മരണീയ നിമിഷമാക്കാൻ നീരജ് മാധവും സംഘവും ഒരുങ്ങിക്കഴിഞ്ഞു. ടിക്കറ്റുകൾ വേഗത്തിൽ വിറ്റഴിയുന്നതിനാൽ താൽപ്പര്യമുള്ളവർ ഉടൻ തന്നെ ബുക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.































