സ്പ്രിങ്ഫീൽഡ് : സ്പ്രിങ്ഫീൽഡ് സെൻട്രലിൽ റിയൽ വേ എഡ്ജിന്റെ നേതൃത്വത്തിൽ ഭക്തിപൂർവം ഗണേശോത്സവം ആഘോഷിച്ചു. ഗണപതി പൂജയോടെയാണ് ആഘോഷം ആരംഭിച്ചത്. ഭക്തജനങ്ങൾ ഒന്നിച്ച് മഹാഗണപതിക്ക് അഭിഷേകം, പൂജ, അർച്ചനകൾ എന്നിവ സമർപ്പിച്ചു. ഗണേശ വിഗ്രഹ പ്രദക്ഷിണത്തിലും ഭക്തജനങ്ങൾ പങ്കുചേർന്നു.