Tuesday, August 4, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ജീവിക്കുന്ന ദേവത സ്ഥാനത്തേക്ക് രണ്ട് വയസുകാരി, ആര്യതാരയുടെ ഇനിയുള്ള ജീവിതം ക്ഷേത്രത്തിൽ, നേപ്പാളിൽ വ്യാഴാഴ്ച മുതൽ ദർശനം

by Kerala News Web Desk 04
October 2, 2025
in WORLD
0 0
A A
ജീവിക്കുന്ന ദേവത സ്ഥാനത്തേക്ക് രണ്ട് വയസുകാരി, ആര്യതാരയുടെ ഇനിയുള്ള ജീവിതം ക്ഷേത്രത്തിൽ, നേപ്പാളിൽ വ്യാഴാഴ്ച മുതൽ ദർശനം
Share on WhatsappShare on FacebookShare on TwitterShare on Telegram

കാഠ്മണ്ഡു: രണ്ടു വയസുകാരിയെ ജീവിക്കുന്ന ദേവതയായി തെരഞ്ഞെടുത്ത് നേപ്പാൾ. ഹിന്ദു, ബുദ്ധ മത വിശ്വാസികൾ ഒരു പോലെ വിശ്വസിക്കുന്ന ആചാരം അനുസരിച്ചാണ് 2 വയസും 8 മാസവും പ്രായമുള്ള ആര്യതാര ഷാക്യയെ ജീവിക്കുന്ന ദേവതയായി തെരഞ്ഞെടുത്തത്. ചൊവ്വാഴ്ചയാണ് 2 വയസുകാരിയെ കുമാരി അഥവാ വെർജിൻ ഗോഡെസ് ആയി തെരഞ്ഞെടുത്ത ശേഷം പ്രദക്ഷിണമായി കാഠ്മണ്ഡുവിലെ ദർബാ‍ർ സ്ക്വയറിലെ തലേജു ഭാവനി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. രാജ്യത്തെ ഹിന്ദുമത വിശ്വാസികളുടെ ഏറ്റവും ദീർഘവും പ്രാധാന്യവുമുള്ള ആഘോഷങ്ങൾക്കിടെയാണ് കുമാരി ദേവതയെ തെരഞ്ഞെടുത്തത്. നേവാർ സമുദായത്തിലെ ഷാക്യ വംശത്തിൽ നിന്നുള്ള പെൺകുട്ടികളെയാണ് ജീവിച്ചിരിക്കുന്ന ദേവതയായി തെരഞ്ഞെടുക്കുന്നത്. രണ്ട് മുതൽ നാല് വരെ പ്രായമുള്ള പെൺകുട്ടികളെയാണ് ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്നത്. പരിക്കുകളില്ലാത്ത ച‍‍ർമ്മം, മുടി, കണ്ണുകൾ, പല്ലുകളോട് കൂടിയതും ഇരുട്ടിനെ ഭയപ്പെടാത്തതുമായി രണ്ട് വയസ് മുതൽ നാല് വയസ് വരെ പ്രായമുള്ള പെൺകുട്ടികളെയാണ് വെർജിൻ ഗോഡെസ് ആയി തെരഞ്ഞെടുക്കപ്പെടാറ്. പുതിയ ദേവതയായി രണ്ട് വയസുകാരി അവരോധിക്കപ്പെട്ടതോടെ നിലവിൽ 11 വയസ് പ്രായമുള്ള മുൻ ദേവത കുമാരി തൃഷ്ണ ഷാക്യ ക്ഷേത്രത്തിന്റെ പിൻവാതിലിലൂടെ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങി.

അടുത്ത കുമാരിയായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് വയസുകാരി ഇനി വ‍ർഷങ്ങളോളം ഈ ക്ഷേത്രത്തിനുള്ളിലാവും കഴിയുക. സദാസമയവും ചുവന്ന് നിറത്തിലുള്ള വസ്ത്രമാണ് കുമാരിമാർ ധരിക്കുക. നെറ്റിയിൽ മൂന്നാം കണ്ണും വരച്ചായിരുന്നു തുടർന്നുള്ള രണ്ട് വയസുകാരിയുടെ ജീവിതം. വ്യാഴാഴ്ച മുതലാണ് കുമാരി ഹിന്ദു, ബുദ്ധ മത വിഭാഗത്തിലെ വിശ്വാസികളെ അനുഗ്രഹിക്കാൻ തുടങ്ങുക. വ്യാഴാഴ്ച കുമാരിയിൽ നിന്ന് അനുഗ്രഹം നേടാൻ നേപ്പാൾ പ്രസിഡന്റ് അടക്കമുള്ളവ‍‍ർ എത്തും. അവൾ ഇന്നലെ വരെ തന്റെ മകൾ മാത്രമായിരുന്നുവെന്നും എന്നാൽ എന്നാൽ ഇന്ന് മുതൽ ദേവതയാണെന്നുമാണ് രണ്ട് വയസുകാരിയുടെ പിതാവ് അനന്ത ഷാക്യ അന്തർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടിയെ ഗ‍‍ർഭം ധരിച്ച സമയം മുതൽ കുമാരി ആവുമെന്നതിന്റെ ലക്ഷണങ്ങൾ കുടുംബത്തിൽ ലഭിച്ചിരുന്നുവെന്നാണ് രണ്ട് വയസുകാരിയുടെ കുടുംബം അവകാശപ്പെടുന്നത്. തലേജു ദേവതയുടെ അവതാരമാണ് കുമാരിയെന്നാണ് നേപ്പാളിലെ വിശ്വാസം. ദീർഘമായ നടപടി ക്രമങ്ങളിലൂടെയാണ് കുമാരിമാരെ തെരഞ്ഞെടുക്കപ്പെടുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

രണ്ട് വയസുകാരി ഇനി കഴിയുക ക്ഷേത്രത്തിൽ, സ്വകാര്യ വിദ്യാഭ്യാസത്തിനും ടിവി കാണാനും അനുമതി
കുടുംബത്തിൽ നിന്നുള്ള പെൺകുട്ടികൾ കുമാരികളാവുന്നത് വലിയ രീതിയിലുള്ള അനുഗ്രഹമായാണ് ഷാക്യ വംശത്തിലുള്ളവ‍ർ കരുതുന്നത്. എന്നാൽ ബാല്യകാലം ക്ഷേത്രത്തിനുള്ളിൽ വലിയ നിയന്ത്രണങ്ങളിൽ കഴിയേണ്ടി വരുന്ന കുട്ടികൾക്ക് പിന്നീട് സാധാരണ നിലയിലെ ജീവിതം സാധ്യമാകുന്നതിന് നിരവധി വെല്ലുവിളികൾ ഉണ്ടാവാറുണ്ട്. കുമാരിമാരായ പെൺകുട്ടികളെ പിന്നീട് വിവാഹം ചെയ്യുന്ന പുരുഷന്മാ‍ർ ചെറുപ്രായത്തിൽ മരണപ്പെടുമെന്നാണ് നേപ്പാളിലെ പ്രാദേശിക വിശ്വാസം. ഇതിനാൽ കുമാരിമാരായ പെൺകുട്ടികൾ ശേഷിക്കുന്ന ജീവിതകാലത്ത് അവിവാഹിതയായി തുടരുകയാണ് ചെയ്യാറ്.

IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കാലങ്ങളായുള്ള ആചാരം അനുസരിച്ച് കുമാരിമാർക്ക് ഔദ്യോഗിക വിദ്യാഭ്യാസം ലഭിക്കാറില്ല. ടിവി കാണാനും സ്വകാര്യ അധ്യാപകരെ വച്ച് ക്ഷേത്രത്തിനുള്ളിൽ വച്ച് വിദ്യാഭ്യാസം നൽകാനും എന്നാൽ അടുത്ത കാലത്തായി അചാരങ്ങളിൽ വിട്ടുവീഴ്ച നൽകിയിട്ടുണ്ട്. കുമാരി സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്ന പെൺകുട്ടികൾക്ക് പതിനായിരം രൂപയോളം മാസ പെൻഷൻ സർക്കാർ നൽകുന്നുണ്ട്. രാജ്യത്ത് സർക്കാർ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനത്തേക്കാൾ ഉയർന്ന തുകയാണ് ഇത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
previous arrow
next arrow

Related Posts

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം
WORLD

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം

July 15, 2026
തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
WORLD

തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

July 13, 2026
Next Post
അമേരിക്കയിൽ അടച്ചുപൂട്ടൽ നീളും; സമ്പദ്‌വ്യവസ്ഥയ്ക്ക് കോടികളുടെ നഷ്ടം, ആശങ്കയിൽ ജനങ്ങൾ

അമേരിക്കയിൽ അടച്ചുപൂട്ടൽ നീളും; സമ്പദ്‌വ്യവസ്ഥയ്ക്ക് കോടികളുടെ നഷ്ടം, ആശങ്കയിൽ ജനങ്ങൾ

ഗാന്ധി സ്മരണയിൽ രാജ്യം

ഗാന്ധി സ്മരണയിൽ രാജ്യം

വയോജന പരിചരണ തൊഴിലാളികൾക്കും നഴ്സുമാർക്കും വീണ്ടും ശമ്പള വർദ്ധനവ്

വയോജന പരിചരണ തൊഴിലാളികൾക്കും നഴ്സുമാർക്കും വീണ്ടും ശമ്പള വർദ്ധനവ്

ഫെഡറൽ ഗവൺമെന്റിന്റെ ഭവന വായ്പാ പദ്ധതി

ഫെഡറൽ ഗവൺമെന്റിന്റെ ഭവന വായ്പാ പദ്ധതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

August 3, 2026
കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

August 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist