ഓസ്ട്രേലിയൻ പ്രവാസജീവിതത്തിന്റെ നർമ്മമുഹൂർത്തങ്ങളും വെല്ലുവിളികളും ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ‘കാണാമറയത്ത്-2’ എന്ന മലയാളം ഷോർട്ട് ഫിലിം സീരീസ് ഉടൻ റിലീസിന് ഒരുങ്ങുന്നു. സിഡ്‌നി ആസ്ഥാനമായുള്ള ഒരു കൂട്ടം കലാകാരന്മാരാണ് ഈ സിറ്റ്‌കോം സീരീസിന് പിന്നിൽ.
ഇന്ത്യൻ കുടിയേറ്റക്കാരുടെയും ഓസ്ട്രേലിയയിലെ അവരുടെ സമൂഹത്തിന്റെയും ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നത്. ഓരോ പ്രവാസിക്കും തങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയുന്ന രംഗങ്ങളാണ് ഇതിലെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
ടീസറുകളും പോസ്റ്ററുകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
ഫേസ്ബുക്ക്, യൂട്യൂബ് ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഈ സീരീസ് ഉടൻ പ്രേക്ഷകരിലേക്ക് എത്തും.






























