Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

വൈറ്റ് കോളർ ഭീകരവാദമോ….വിവിധ ഭാ​ഗങ്ങളിൽ നിന്ന് അറസ്റ്റിലായത് നാല് ഡോക്ടർമാർ, പിന്നാലെ ദില്ലി സ്ഫോടനം

by Kerala News Web Desk 04
November 11, 2025
in INDIA
0 0
A A
വൈറ്റ് കോളർ ഭീകരവാദമോ….വിവിധ ഭാ​ഗങ്ങളിൽ നിന്ന് അറസ്റ്റിലായത് നാല് ഡോക്ടർമാർ, പിന്നാലെ ദില്ലി സ്ഫോടനം
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: രാജ്യത്തെ വിവിധ ഭാ​ഗങ്ങളിൽ ഡോക്ടർമാരുൾപ്പെടെയുള്ളവർ അറസ്റ്റിലായതിന് പിന്നാലെ ദില്ലിയിൽ നടന്ന സ്ഫോടനം ചോദ്യമുയർത്തുന്നു. ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് നാല് ഡോക്ടർമാരുൾപ്പെടെയുള്ളവരെയാണ് സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്. ഇവർക്ക് ദില്ലി സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. മൂന്ന് തോക്കുകളും ജൈവായുധമായ റിസിൻ നിർമ്മിക്കാനുള്ള സാമ​ഗ്രികളുമായി ​ഗുജറാത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തിരുന്നു. 350 കിലോ അമോണിയം നൈട്രേറ്റ്, രണ്ട് അസോൾട്ട് റൈഫിളുകൾ എന്നിവയുൾപ്പെടെ 2,900 കിലോ സ്ഫോടകവസ്തുക്കളുമായി ജമ്മു കശ്മീരിൽ നിന്നുള്ള മറ്റൊരു ഡോക്ടറെയും ഹരിയാനയിൽ അറസ്റ്റ് ചെയ്തു.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പ്രശംസിച്ച് പോസ്റ്ററുകൾ പതിച്ചതിന് ജമ്മു കശ്മീരിൽ നിന്നുള്ള മൂന്നാമത്തെ ഡോക്ടറെയും ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തു. ഹരിയാനയിൽ ആയുധങ്ങളുമായി വനിതാ ഡോക്ടറും പിടിയിലായി. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി ബന്ധമില്ലാത്ത മൂന്ന് അറസ്റ്റുകൾ നടന്നത്. തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലെ തിരക്കേറിയ ചെങ്കോട്ട പ്രദേശത്ത് സ്ഫോടനവും നടന്നു. ലാൽ ഖില മെട്രോ സ്റ്റേഷന്റെ ഗേറ്റ് 1 ലെ സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിലേക്ക് ഹരിയാന നമ്പർ പ്ലേറ്റുകളുള്ള ഹ്യുണ്ടായ് ഐ20 കാർ – HR26 CE 7674 – പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഒമ്പത് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് ഞായറാഴ്ച സംസ്ഥാന തലസ്ഥാനമായ ഗാന്ധിനഗറിനടുത്തുള്ള അദലാജ് പട്ടണത്തിൽ നിന്ന് ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദിനെ അറസ്റ്റ് ചെയ്തു. സയ്യിദിന്റെ കൈവശം മൂന്ന് കൈത്തോക്കുകൾ, രണ്ട് ഓസ്ട്രിയൻ നിർമ്മിത ഗ്ലോക്ക് പിസ്റ്റളുകൾ, ഒരു ഇറ്റാലിയൻ നിർമ്മിത ബെറെറ്റ എന്നിവയും വെടിക്കോപ്പുകളും ഉണ്ടായിരുന്നു. പിന്നാലെ രണ്ട് സഹായികളെയും പിടികൂടി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഉയർന്ന വിഷാംശമുള്ള റിസിൻ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കാവുന്ന നാല് ലിറ്റർ ആവണക്കെണ്ണയും പൊലീസ് കണ്ടെടുത്തു. ദില്ലി, ലഖ്‌നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ വിഷം കലർത്തി ഭീകരാക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു ഡോക്ടറെന്ന് അന്വേഷണ സംഘം പറയുന്നു. ഇയാൾക്കും സംഘത്തിനും ഐഎസ് ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, ഏതാണ്ട് ഇതേ സമയത്ത് തന്നെ, ജമ്മു കശ്മീർ പൊലീസ് ഹരിയാനയിലെ ഫരീദാബാദിൽ ഡോ. മുസമ്മിൽ ഷക്കീലുമായി ബന്ധപ്പെട്ട രണ്ട് റെസിഡൻഷ്യൽ കെട്ടിടങ്ങൾ റെയ്ഡ് ചെയ്യുകയും മാരകമായ അളവിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. ഏകദേശം 3,000 കിലോഗ്രാം ബോംബ് നിർമ്മാണ വസ്തുക്കളാണ് പൊലീസ് കണ്ടെത്തിയത്. ഇതിൽ 350 കിലോഗ്രാം അമോണിയം നൈട്രേറ്റും ഡിറ്റണേറ്ററുകളും അസോൾട്ട് റൈഫിളുകളും വെടിക്കോപ്പുകളും ഉൾപ്പെടുന്നു.

ഫരീദാബാദിലെ അൽ-ഫലാഹ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഷക്കീൽ, ഈ ഓപ്പറേഷനിൽ അറസ്റ്റിലായ ജമ്മു & കാശ്മീരിൽ നിന്നുള്ള രണ്ടാമത്തെ ഡോക്ടറായിരുന്നു. മണിക്കൂറുകൾക്ക് മുമ്പ് ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് ഡോക്ടർ ആദിൽ അഹമ്മദ് റാത്തറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിരോധിത പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷ്-ഇ-മുഹമ്മദിനെ പ്രശംസിച്ച് പോസ്റ്ററുകൾ പതിച്ച രണ്ട് പേരിൽ ഒരാളാണെന്ന് സിസിടിവി ദൃശ്യങ്ങൾ തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നു അറസ്റ്റ്. മൂന്നാമത്തെ ഡോക്ടറായ ഷഹീൻ ഷാഹിദിനെയും അറസ്റ്റ് ചെയ്തു. മാരുതി സുസുക്കി സ്വിഫ്റ്റ് എന്ന കാറിൽ ഒരു അസോൾട്ട് റൈഫിളും കുറച്ച് വെടിക്കോപ്പുകളും കണ്ടെടുത്തു.

അനന്ത്‌നാഗ് ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കഴിഞ്ഞ വർഷം ഒക്ടോബർ വരെ ആദിൽ റാത്തർ ജോലി ചെയ്തിരുന്ന ലോക്കറിൽ നിന്ന് അസോൾട്ട് റൈഫിളും വെടിക്കോപ്പുകളും പോലീസ് കണ്ടെത്തി. അനന്ത്‌നാഗ് ആശുപത്രിയിലെ റാതറിന് നൽകിയിരുന്ന ലോക്കറിൽ നിന്നാണ് അസോൾട്ട് റൈഫിൾ കണ്ടെടുത്തത്. അതേസമയം, ഡൽഹിയിൽ പൊട്ടിത്തെറിച്ച കാറിന്റെ ഉടമകളിൽ ഒരാൾ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ നിന്നുള്ള താരിഖ് ആണെന്ന് വിവരങ്ങൾ പുറത്തുവന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ
INDIA

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ

November 6, 2026
‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
INDIA

‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം

November 6, 2026
ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു
INDIA

ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു

November 3, 2026
അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു
INDIA

അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു

November 3, 2026
നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു
INDIA

നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു

October 28, 2026
പുഴ വൃത്തിയാക്കാനിറങ്ങിയവർ ഞെട്ടി; കണ്ടെടുത്തത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ!
INDIA

പുഴ വൃത്തിയാക്കാനിറങ്ങിയവർ ഞെട്ടി; കണ്ടെടുത്തത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ!

October 26, 2026
ടൈ​ഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്
INDIA

ടൈ​ഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്

October 21, 2026
നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി
INDIA

നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

October 19, 2026
ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം
INDIA

ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം

October 16, 2026
Next Post
‘ചെങ്കോട്ടയിലേത് ചാവേർ ആക്രമണം’

'ചെങ്കോട്ടയിലേത് ചാവേർ ആക്രമണം'

AGDC ADF 2K25 – വാർഷിക നൃത്ത പ്രദർശനം: മെൽബണിൽ അരങ്ങൊരുങ്ങുന്നു.

AGDC ADF 2K25 – വാർഷിക നൃത്ത പ്രദർശനം: മെൽബണിൽ അരങ്ങൊരുങ്ങുന്നു.

ബജാജ് ഫിന്‍സെര്‍വ്, ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട് അവതരിപ്പിച്ചു

ബജാജ് ഫിന്‍സെര്‍വ്, ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട് അവതരിപ്പിച്ചു

ആത്മീയ പുണ്യത്തിനായി 1,120 പൂച്ചകളെ തുറന്ന് വിട്ടു, അതിൽ 1,100 പൂച്ചകളും മുങ്ങി മരിച്ചു; സംഭവം നടന്നത് ചൈനയിൽ!

ആത്മീയ പുണ്യത്തിനായി 1,120 പൂച്ചകളെ തുറന്ന് വിട്ടു, അതിൽ 1,100 പൂച്ചകളും മുങ്ങി മരിച്ചു; സംഭവം നടന്നത് ചൈനയിൽ!

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist