NSW: Coffs Harbour MP ഗുർമേഷ് സിംഗ് ന്യൂ സൗത്ത് വെയിൽസിലെ നാഷണൽസ് പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. മുൻ നേതാവ് Dugald Saunders അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ഗുർമേഷ് സിംഗ് ഏക സ്ഥാനാർത്ഥിയായി പാർട്ടി വോട്ടിൽ വിജയിച്ചു.
അദ്ദേഹത്തിന്റെ നേതൃപദവി ആസ്ട്രേലിയയിലെ Indian സിഖ് സമൂഹത്തിന് ചരിത്രപരമായ നേട്ടമാണ്. ഗുർമേഷ് സിംഗിൻ്റെ കുടുംബം 1890കളിൽ Australiaയിൽ എത്തി, Woolgoolga പ്രദേശത്ത് കൃഷി മേഖലയിൽ പ്രവർത്തിച്ചിരുന്നു. കുടുംബം ഗുരു നാനാക്ക് സിഖ് ടെംപിൾ സ്ഥാപിച്ചും സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിട്ടുണ്ട്.
ഗുർമേഷ് സിംഗ് MP ആയി പ്രവർത്തിക്കുന്നതിനൊപ്പം Regional New South Walesയിലെ പ്രാദേശിക സമൂഹങ്ങളെ മുൻനിരയിൽ പ്രതിനിധീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ നേതൃപദവി അദ്ദേഹത്തിന് പാർട്ടിയുടെ നയം മുന്നോട്ട് കൊണ്ടുപോകാനും, ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും സഹായകമാകും.






























