ന്യൂ സൗത്ത് വെയിൽസിൽ (NSW) നായ പ്രജനന നിയമങ്ങൾ കർശനമാക്കുന്നു; നിയമം ലംഘിക്കുന്നവർക്ക് $1,10,000 ഡോളറിലധികം (ഏകദേശം 91 ലക്ഷം ഇന്ത്യൻ രൂപ) പിഴ ചുമത്തും.
അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ പ്രകാരം, ന്യൂ സൗത്ത് വെയിൽസിലെ പപ്പി ബ്രീഡർമാർക്കും ഉടമകൾക്കും വൻ തുക പിഴയായി നൽകേണ്ടിവരും. നിയമവിരുദ്ധമായ ബാക്ക്‌യാർഡ് ബ്രീഡിംഗിലും ‘പപ്പി ഫാർമിംഗി’ലും സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണിത്.
പ്രധാന മാറ്റങ്ങൾ ഇവയാണ്:
* ഒരു നായയ്ക്ക് അതിന്റെ ജീവിതകാലയളവിൽ പ്രസവിക്കാവുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ പുതിയ നിയമം കര്‍ശനമായ പരിധി (മാതാവായ നായക്ക് പരമാവധി അഞ്ച് തവണ പ്രസവം) നിശ്ചയിക്കുന്നു.
* നിയമം ലംഘിക്കുന്ന വ്യക്തികൾക്ക് $1,10,000 ഡോളർ വരെയും സ്ഥാപനങ്ങൾക്ക് $5,50,000 ഡോളർ വരെയും പിഴ ചുമത്തും, കൂടാതെ തടവുശിക്ഷയും ലഭിച്ചേക്കാം.






























