സിഡ്നി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയയുടെ (IOC Australia) കേരള ചാപ്റ്ററിലെ വിക്ടോറിയ സംസ്ഥാന കമ്മിറ്റിക്ക് 2025–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. നവംബർ 18-ന് പുറത്തിറക്കിയ പ്രസ്താവനയിൽ സംഘടനയുടെ പ്രസിഡൻറ് മനോജ് ഷെയോറാൻ കമ്മിറ്റിയെ ഏകകണ്ഠേന അംഗീകരിച്ചതായി അറിയിച്ചു.
IOC ഗ്ലോബൽ ചെയർമാൻ സാം പിത്രോഡയുടെയും ഇൻചാർജ് ഡോ. ആർതി കൃഷ്ണൻ MLC-യുടെയും പിന്തുണയോടുകൂടി പാർട്ടിയുടെ മൂല്യങ്ങളും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയങ്ങളും പാലിച്ച് പ്രവർത്തിക്കുകയും ചെയ്യുമെന്ന പ്രതീക്ഷ സംഘടന പ്രകടിപ്പിച്ചു.
പുതിയ ഭാരവാഹികൾ:
റോബിൻ ജോസഫ് – പ്രസിഡൻറ്
പോളി ചിറമൽ – വൈസ് പ്രസിഡൻറ്
മേരി രാജി സാജു – വൈസ് പ്രസിഡൻറ്
ഷിനോയ് മഞ്ഞങ്കൽ – ജനറൽ സെക്രട്ടറി
സോണിഷ് ബേബി –ജോയിന്റ് സെക്രട്ടറി
റോഷൻ തോറ്റപ്പള്ളി ദേവസിയ – ജോയിന്റ് സെക്രട്ടറി
ഇന്നസെന്റ് ജോർജ് റോസ് – ട്രഷറർ
അനീഷ മണി – വനിതാ കോ-ഓർഡിനേറ്റർ
ഷൈജു ദേവസി, മനോജ് ഗുരുവായൂർ, ജിനു ജോസ് – പ്രോഗ്രാം കോ-ഓർഡിനേറ്റർ
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
സുൾഗിത് മൂസാൻ, ഷാജി ഷാഹുൽ ഹമീദ്, ബെനി കുച്ചുമുട്ടം, അലൻ എബ്രഹാം, ലിക്കു ജോസഫ്, ലിജോ കുടിലിൽ.
എല്ലാ പുതിയ ഭാരവാഹികൾക്കും പ്രസിഡൻറ് മനോജ് ഷെയോറാൻ ആശംസകൾ അറിയിച്ചു.






























