ബെംഗളൂരു: ഹണിമൂൺ ആഘോഷങ്ങൾ തീരും മുൻപ് നവവധുവും പിന്നാലെ വരനും ജീവനൊടുക്കിയതിന് പിന്നിൽ വിവാഹ പൂർവ്വ ബന്ധമെന്ന് റിപ്പോർട്ടുകൾ. ശ്രീലങ്കയിൽഹണിമൂൺ ദിനങ്ങളിൽ വിവാഹത്തിന് മുൻപുള്ള ബന്ധം ചർച്ചയായതോടെയാണ് ഹണിമൂൺ ഉപേക്ഷിച്ച് ദമ്പതികൾ തിരികെ ബെംഗളൂരുവിലെത്തിയത്. ബെംഗളൂരുവിലെ വീട്ടിലെത്തിയതിന് പിന്നാലെ ഗാനവി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ജീവനൊടുക്കുകയുമായിരുന്നു. വൻ ആഡംബര വിവാഹത്തിന് പിന്നാലെ സ്ത്രീധന പീഡനം ആരോപണം ഗാനവിയുടെ കുടുംബം ആരോപിച്ചതോടെയാണ് 35കാരനായ സൂരജ് ശിവണ്ണ ബെംഗളൂരുവിൽ നിന്ന് മാറി നിന്നത്. പൊലീസ് കേസ് എടുത്തതോടെയാണ് സൂരജിനെ നാഗ്പൂരിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൂരജിന്റെ അമ്മയും അറുപതുകാരിയുമായ ജയന്തി ശിവണ്ണയും ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു. ഒക്ടോബർ 29നാണ് സൂരജ് ശിവണ്ണയും ഗാനവിയുമായുള്ള വിവാഹം നടന്നത്. പിന്നാലെ തന്നെ നവ ദമ്പതികൾ ശ്രീലങ്കയിൽ പത്ത് ദിവസത്തെ ഹണി മൂൺ ആഘോഷങ്ങൾക്കായി പുറപ്പെടുകയും പിന്നാലെ വിവാഹ പൂർവ്വ ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ നാട്ടിലേക്ക് മടങ്ങി വരുകയുമായിരുന്നു.































