ഗോൾഡ് കോസ്റ്റ്: ലൈംഗിക ബന്ധത്തിനിടെ സംഭവിച്ച പിഴവ് കാരണം അനുഭവിക്കേണ്ടി വന്ന പ്രയാസം വിവരിച്ച് ഓസ്ട്രേലിയൻ യുവതി. ഡേറ്റിങ്ങിന് എത്തിയ പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെയാണ് തനിക്ക് പിഴവ് സംഭവിച്ചെന്നാണ് അലീഷ്യ ഡേവിസ് (33) വെളിപ്പെടുത്തിയിരുന്നത്.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ അലീഷ്യ സെക്സ് ടോയ് ഉപയോഗിച്ചിരുന്നു. ഇത് ഇടയ്ക്ക് വച്ച് ശരീരത്തിനുള്ളിൽ കുടുങ്ങി. ആദ്യം തനിയെ എടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഇത് കൂടുതൽ ഉള്ളിലേക്ക് പോയി. രണ്ട് ദിവസമാണ് സെക്സ് ടോയ് അലീഷ്യയുടെ ശരീരത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇത് പുറത്തെടുക്കുന്നതിനായി അലീഷ്യ ആശുപത്രിയിൽ ചികിത്സ തേടി.
എക്സ്റേയിൽ സെക്സ് ടോയ് കണ്ടെത്തിയ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുത്തു. തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അതിവേഗം സുഖം പ്രാപിച്ചുവെന്നും അലീഷ്യ അറിയിച്ചു. ജൂണിലാണ് സംഭവം നടന്നത്. ഇപ്പോഴും താൻ ഇത്തരം സെക്സ് ടോയ് ഉപയോഗിക്കുന്നുണ്ടെന്നും ഇത്തരം സാഹചര്യത്തിൽ മുൻകരുതൽ വേണമെന്നാണ് പഠിച്ചതെന്നും അലീഷ്യ വ്യക്തമാക്കി.
അതേസമയം, അലീഷ്യയുടെ നിലപാടിനെ അനുകൂലിച്ചും വിമർശിച്ചും പലരും സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയിട്ടുണ്ട്. ചിലർ സമാനമായ അനുഭവങ്ങൾ ഉണ്ടായെന്നും സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്.






























