ഓസ്ട്രേലിയയിലെ പ്രമുഖ ഫാഷൻ ബ്രാൻഡായ സാസ് ആൻഡ് ബൈഡ് (Sass & Bide) വരും ആഴ്ചകളിൽ തങ്ങളുടെ പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ഭീമനായ മയറിന്റെ (Myer) കീഴിലുള്ള ഈ ബ്രാൻഡ്, ലാഭകരമല്ലാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തത്.ഓസ്‌ട്രേലിയയിലുടനീളമുള്ള പത്തോളം സ്റ്റോറുകളും മയർ സ്റ്റോറുകൾക്കുള്ളിലെ കൗണ്ടറുകളും അടച്ചുപൂട്ടും.
ഇത് ഏകദേശം നൂറോളം ജീവനക്കാരെ ബാധിക്കും.സ്റ്റോക്കുകൾ വിറ്റഴിക്കാനായി വരും ദിവസങ്ങളിൽ വലിയ വിലക്കിഴിവ് (Clearance sale) പ്രതീക്ഷിക്കാം.25 വർഷത്തെ പാരമ്പര്യമുള്ള ഈ ബ്രാൻഡ് ഒരു പുതിയ മാറ്റത്തിന് മുന്നോടിയായി താൽക്കാലികമായി വിടവാങ്ങുകയാണ്.































