മെൽബണിലെ പോർട്ട് ഫിലിപ്പ് ബേയിൽ (Port Phillip Bay) വിനോദസഞ്ചാര ബോട്ടിലുണ്ടായ വൻ തീപിടുത്തത്തിൽ ബോട്ട് പൂർണ്ണമായും കടലിൽ മുങ്ങി. കാരത്തിന് (Carrum) സമീപമുണ്ടായ അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബോട്ടിലെത്തിയവർ ഉടൻ തന്നെ രക്ഷപ്പെടുത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.
വാട്ടർ പോലീസും അഗ്നിശമന സേനയും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ബോട്ട് പൂർണ്ണമായും കത്തിയമരുകയായിരുന്നു. ഇന്ധന ചോർച്ച തടയാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചുവരുന്നു.































