കൊല്ലം പുത്തൂരിൽ പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബുവിനെതിരെ വെളിപ്പെടുത്തലുമായി സോഷ്യൽ മീഡിയ താരം ജാസി. അയാൾ സിനിമഎടുക്കാൻ പോവുകയാണെന്നും അതിൽ റോൾ തരാമെന്നും പറഞ്ഞാണ് തന്നെ സമീപിച്ചെന്നും, ഒരു ദിവസം ഒറ്റയ്ക്ക് വരാൻ ആവശ്യപ്പെട്ടുവെന്നും ജാസി വെളിപ്പെടുത്തുന്നു. ആദ്യമായി കാണാൻ ചെന്നപ്പോൾ അയാൾ തന്നെ ജ്യൂസ് താൻ കുടിച്ചില്ലെന്നും കർമ്മ എന്ന ഒരു കാര്യമുണ്ടെന്ന് തനിക്ക് ഇപ്പോൾ മനസിലായെന്നും ജാസി കൂട്ടിച്ചേർത്തു.
ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബു സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. ജ്യോത്സ്യമാണ് ജോലിയെങ്കിലും സമൂഹ മാധ്യമങ്ങളിൽ റീൽസുകൾ ഇട്ടാണ് മുരാരി തന്ത്രി പ്രചാരം നേടിയത്. രാജൻ ബാബു എന്നാണ് യഥാർത്ഥ പേര്. പാട്ടും ഡാൻസുമാണ് പ്രിയം.കൊല്ലം വെണ്ടാറിലെ പ്രതിയുടെ ജ്യോതിഷാലയത്തിൽ വെച്ച് ലൈംഗികാതിക്രമ ശ്രമം നടന്നതെന്നാണ് പരാതി. ഒളിവിൽ പോയ പ്രതിയെ ഭരണിക്കാവിലെ ലോഡ്ജിൽ നിന്നാണ് പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
“കൊല്ലം പുത്തൂരിൽ പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. അയാളെ ആദ്യമായി ഞാൻ കാണുന്നത് ദുബായിൽ വെച്ചാണ്. അയാളെ എനിക്ക് ആദ്യം പരിചയപ്പെടുത്തി തരുന്നത് മറ്റാരുമല്ല നന്ദിനി റെഡ്ഡിയാണ്. അന്ന് ആ സ്ത്രീ എന്റെ സുഹൃത്തായിരുന്നു. ‘നീ നന്നായി ആക്ടിങ് ചെയ്യുന്നയാളല്ലേ, മുരാരി തന്ത്രി എന്നൊരാളെ എനിക്ക് അറിയാം. അയാൾ പുതിയൊരു സിനിമ എടുക്കാൻ പോവുകയാണ്. അതിലേക്ക് അഭിനേതാക്കളെ അന്വേഷിക്കുകയാണ് ഒപ്പം ട്രാൻസ്ജെന്ററായ ഡാൻസറുടെ വേഷം ചെയ്യാൻ ആളെ ആവശ്യമുണ്ട്. ആ റോൾ നിനക്ക് വേണ്ടി ഞാൻ പറഞ്ഞ് വെച്ചിട്ടുണ്ട്. നിന്റെ ഫോൺ നമ്പർ അയാൾ ചോദിക്കുന്നുണ്ട്. ഞാൻ കൊടുക്കട്ടെ’ എന്ന് നന്ദിനി ചോദിച്ചു.” ജാസി പറയുന്നു.































