മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ദൃശ്യം 3യുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജുകുട്ടി എന്ന കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. വാഴകൾക്കിയിലൂടെ നിഗൂഢതയുണർത്തി നടന്ന് പോകുന്ന തരത്തിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3 ഏപ്രിൽ 2ന് തിയറ്ററുകളിൽ എത്തും.പോസ്റ്ററിൽ വാഴ ഉള്ളതുകൊണ്ടു തന്നെ ഇത് വാഴ 2ന് ഉള്ള വാണിംഗ് ആണെന്നാണ് ആരാധകരുടേയും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെയും വിലയിരുത്തലുകൾ. ദൃശ്യം 3 യ്‌ക്കൊപ്പം ഏപ്രിൽ രണ്ടിനാണ് വാഴ 2 വും തിയറ്ററിൽ എത്തുന്നത്. ഇതുമായി കുട്ടിയിണക്കിയാണ് കമന്റുകൾ ഏറെയും വരുന്നത്































