WA : വെസ്റ്റേൺ ഓസ്ട്രേലിയയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ (MAWA)യ്ക്ക് പുതിയ നേതൃത്വം.കാലഘട്ടത്തിന്റെ പ്രതിസന്ധികളെയും വെല്ലുവിളികളെയും മറികടന്ന് മുന്നോട്ടു പോവുന്ന പുതിയ നേതൃത്വസംഘത്തിന്റെ അമരക്കാരായി പ്രസിഡന്റ് രഞ്ജിത്ത് പുത്തൻപുരക്കൽ ചുമതലയേറ്റു.
വൈറസ് പ്രസിഡന്റ് ആയി സിനി അരുണും, റിജോ പുത്തൂക്കാരൻ(സെക്രട്ടറി), സൽമ റസാഖ് (അസിസ്റ്റന്റ് സെക്രട്ടറി),റോയ് തോമസ് (ട്രഷറർ), ഹരീഷ് കുമാർ (അസിസ്റ്റന്റ് ട്രഷറർ),എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി ജിതേഷ് അശോകൻ, ജോ ദേവസ്സി, ജോവിയാ പി ജോയ്, രാജീവ് നായർ, രഞ്ജിത്ത് നാരായൺ, ശാലിനി ദീപക്, ഷിജു നരോത്ത് എന്നിവരും അടുത്ത ഒരു വർഷത്തേക്ക് സംഘടനയെ നയിക്കാൻ സന്നദ്ധരായി ചുമതലയേറ്റു.
കമ്മറ്റിയുടെ ലക്ഷ്യം കേരളത്തിന്റെ സമൃദ്ധമായ സാംസ്കാരിക പാരമ്പര്യം ആഘോഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുക മാത്രമല്ല, വെസ്റ്റേൺ ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിൽ ഐക്യവും സജീവ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കലും ആണ്. ആഘോഷങ്ങൾക്ക് പുറമെ, മലയാളി സമൂഹത്തിലെ ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും, സന്നദ്ധപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും, പുതുതലമുറയ്ക്ക് നേതൃത്വ പരിചയവും കഴിവുകൾ വികസിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളും നൽകാൻ MAWA പ്രവർത്തിക്കുന്നു.
പുതുതലമുറ സ്വദേശത്തു മലയാളി പാരമ്പര്യം നിലനിർത്താൻ ബുദ്ധിമുട്ടുന്ന ഈ കാലഘട്ടത്തിൽ വിദേശത്തുള്ള ഓരോ തലമുറയിലെ കണ്ണികളെയും ഒരുമിച്ച് കൂട്ടിയിണക്കി കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യം.































