Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയയിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു; കർഷകർ പ്രതിസന്ധിയിൽ

by Kerala News Web Desk 04
March 9, 2026
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു; കർഷകർ പ്രതിസന്ധിയിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

കാൻബറ: മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങൾ ക്രൂഡ് ഓയിൽ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെ ഓസ്‌ട്രേലിയയിൽ കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നു. ഡീസൽ ലഭ്യത കുറഞ്ഞതോടെ കർഷകർ പ്രതിസന്ധിയിലായെന്നും ഇന്ധനവില നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യമുയർന്നു കഴിഞ്ഞു.

വൻകിട എണ്ണക്കമ്പനികൾ അമിതലാഭം കൊയ്യുകയാണെന്ന ആരോപണങ്ങൾക്കിടെ, നിലവിലെ സാഹചര്യം ഭയപ്പെടുത്തുന്നതാണെന്ന് നാഷണൽസ് നേതാവ് ഡേവിഡ് ലിറ്റിൽപ്രൗഡ് പറഞ്ഞു. സാധാരണക്കാർക്ക് സർവീസ് സ്റ്റേഷനുകളിൽ നിന്ന് ഇന്ധനം ലഭിക്കുന്നുണ്ടെങ്കിലും കർഷകർക്ക് ആവശ്യമായ വിതരണം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണ ശേഖരം ഉണ്ടെങ്കിലും വൻകിട കമ്പനികൾ അത് ചെറുകിട മൊത്തക്കച്ചവടക്കാർക്കും സ്വതന്ത്ര വിതരണക്കാർക്കും നൽകാൻ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതോടെ പല റിഫൈനറികളും തങ്ങളുടെ പക്കലുള്ള സ്റ്റോക്ക് ചില്ലറ വിൽപ്പന ശാലകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ കാർഷിക ആവശ്യങ്ങൾക്കുള്ള മൊത്തവിതരണം നിലച്ചു. വ്യാഴാഴ്ച മുതൽ തങ്ങൾക്ക് ഇന്ധന വിതരണത്തിൽ ക്വാട്ട ഏർപ്പെടുത്തിയതായും വെള്ളിയാഴ്ചയോടെ വിതരണം പൂർണ്ണമായും നിലച്ചതായും കർഷകനായ ലെയ്‌റ്റൺ ഫ്രീ വ്യക്തമാക്കി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വാഹനയാത്രക്കാർക്കുള്ള ഇന്ധനവില നിരീക്ഷിക്കുന്നതുപോലെ കർഷകർക്കുള്ള ഇന്ധനവിലയും ലഭ്യതയും നിരീക്ഷിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സർക്കാരിന് കത്തയച്ചു. ഇന്ധന സുരക്ഷാ പ്രശ്നം ഭക്ഷ്യ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അതേസമയം, ഇറാൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലെ ചില രാജ്യങ്ങൾ സൈനിക സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ ആവശ്യം പരിഗണിക്കുന്നത് ഓസ്‌ട്രേലിയയുടെ സജീവ പരിഗണനയിലാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്
AUSTRALIA

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ
AUSTRALIA

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി
AUSTRALIA

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!
AUSTRALIA

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്
AUSTRALIA

350 ടിക്കറ്റുകൾക്ക് പകരം സന്ദേശം പോയത് മൂവായിരത്തോളം പേർക്ക്; സിഡ്നി പുതുവത്സരാഘോഷ ടിക്കറ്റ് വിതരണത്തിൽ വൻ സാങ്കേതിക പിഴവ്

November 6, 2026
റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്
AUSTRALIA

റീട്ടെയ്ൽ ലോകത്തെ വൻ വീഴ്ച; ഓസ്‌ട്രേലിയൻ ആഡംബര ബ്രാൻഡ് ‘ഡേവിഡ് ജോൺസ്’ തകർന്നു, ഇനി അഡ്മിനിസ്ട്രേഷനിലേക്ക്

November 6, 2026
മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!
AUSTRALIA

മോഷ്ടാവിനെ പിന്തുർന്ന് കാറിടിച്ച് കൊലപ്പെടുത്തി, സിംഗപ്പൂർ വിനോദ സഞ്ചാരിക്ക് ഓസ്ട്രേലിയയിൽ 5 വർഷം തടവ്!

November 6, 2026
ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!
AUSTRALIA

ബോക്സ് ഹിൽ പ്രോപ്പർട്ടി ഷോ 2026: നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്താം!

November 5, 2026
Next Post
കുട്ടികൾക്കെതിരെയുള്ള അതിക്രമം: വിക്ടോറിയയിൽ ഓൺലൈൻ പീഡന സംഘം പിടിയിൽ; പിടിയിലായത് 26 പേർ

കുട്ടികൾക്കെതിരെയുള്ള അതിക്രമം: വിക്ടോറിയയിൽ ഓൺലൈൻ പീഡന സംഘം പിടിയിൽ; പിടിയിലായത് 26 പേർ

മെൽബണിൽ സ്ത്രീയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി കാർ താക്കോൽ കവർന്ന മൂന്ന് പെൺകുട്ടികൾ പിടിയിൽ

മെൽബണിൽ സ്ത്രീയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി കാർ താക്കോൽ കവർന്ന മൂന്ന് പെൺകുട്ടികൾ പിടിയിൽ

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ: പ്രതിരോധ സഹായം നൽകുന്നത് ഓസ്‌ട്രേലിയയുടെ സജീവ പരിഗണനയിൽ – പെന്നി വോങ്

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ: പ്രതിരോധ സഹായം നൽകുന്നത് ഓസ്‌ട്രേലിയയുടെ സജീവ പരിഗണനയിൽ - പെന്നി വോങ്

ഓസ്‌ട്രേലിയയിൽ ഓൺലൈൻ ലോകം മാറുന്നു: ആർ-റേറ്റഡ് ഗെയിമുകൾക്കും അശ്ലീല ഉള്ളടക്കങ്ങൾക്കും പ്രായപരിശോധന നിർബന്ധം

ഓസ്‌ട്രേലിയയിൽ ഓൺലൈൻ ലോകം മാറുന്നു: ആർ-റേറ്റഡ് ഗെയിമുകൾക്കും അശ്ലീല ഉള്ളടക്കങ്ങൾക്കും പ്രായപരിശോധന നിർബന്ധം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist