Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ഇറാനിലെ മുൻ കിരീടാവകാശി റിസ പഹ്‌ലവിക്ക് നേരെ ബെർലിനിൽ അപ്രതീക്ഷിത മഷി ആക്രമണം

by Kerala News Web Desk 04
April 24, 2026
in EUROPE
0 0
A A
ഇറാനിലെ മുൻ കിരീടാവകാശി റിസ പഹ്‌ലവിക്ക് നേരെ ബെർലിനിൽ അപ്രതീക്ഷിത മഷി ആക്രമണം
Share on WhatsappShare on FacebookShare on TwitterShare on Telegram

ബെർലിൻ: ഇറാനിലെ മുൻ കിരീടാവകാശി റെസ പഹ്‌ലവിക്ക് നേരെ ജർമനിയിൽ മഷി ആക്രമണം. ഇറാൻ യുദ്ധത്തിലെ നിലപാടുകളിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം. ബെർലിനിലെ ഫെഡറൽ പ്രസ് കോൺഫറൻസിൽ വാർത്താ സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതിഷേധം. അദ്ദേഹത്തിന്റെ വസ്ത്രത്തിലും കഴുത്തിലും ചുവന്ന നിറത്തിലുള്ള മഷി ഒഴിച്ചായിരുന്നു ആക്രമണം. അപ്രതീക്ഷിത ആക്രമണം നടന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ട പഹ്‌ലവി, അവിടെ കൂടിനിന്ന അനുയായികളെ കൈവീശി കാണിച്ച ശേഷമാണ് കാറിൽ കയറി മടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ജർമൻ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഇയാൾ ആരാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

ഇറാനിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 19 രാഷ്ട്രീയ തടവുകാരെ വധിച്ചെന്നും 20 പേർക്ക് വധശിക്ഷ വിധിച്ചെന്നും പഹ്‌ലവി ആരോപിച്ചു. ജനാധിപത്യത്തിനായി പോരാടുന്ന ഇറാനികളെ സഹായിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനിലെ ജനങ്ങളുടെ കൊലപാതകം ലോകം നിശബ്ദമായി നോക്കി നിൽക്കുകയാണോ എന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു. ഇറാൻ സർക്കാരിന്റെ ക്രൂരതകൾക്കെതിരെ ലോകം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നിലവിലെ സാഹചര്യത്തിൽ ഇറാൻ സർക്കാർ പെട്ടെന്ന് നിലപാടുകൾ മാറ്റുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് റിസ പഹ്‍ലവി പറഞ്ഞു. നയതന്ത്ര നീക്കങ്ങൾക്ക് മതിയായ സമയം നൽകിക്കഴിഞ്ഞെന്നും, ഇനി ലോകം ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യുഎസ്-ഇസ്രയേൽ സൈനിക ഇടപെടലുകളെ പിന്തുണയ്ക്കുന്ന പഹ്‌ലവി, ഇറാനിലെ നിലവിലെ ഭരണകൂടം വീണാൽ അധികാരം ഏറ്റെടുക്കാനുള്ള നീക്കത്തിലാണ്. തന്റെ ബെർലിൻ സന്ദർശനത്തിനിടെ ചാൻസലർ ഫ്രീഡ്രിക്ക് മെർസിന്റെ നേതൃത്വത്തിലുള്ള ജർമൻ സർക്കാർ പ്രതിനിധികൾ തന്നെ കാണാൻ തയ്യാറാകാത്തതിൽ പഹ്‌ലവി നിരാശ പ്രകടിപ്പിച്ചു. നീണ്ട കാലത്തെ പ്രവാസത്തിന് ശേഷം ഇറാനിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ മുഖമായി മാറാൻ പഹ്‌ലവി ശ്രമിക്കുന്നുണ്ട്. എന്നാൽ പഹ്‌ലവിക്ക് ഇറാനിൽ എത്രത്തോളം ജനപിന്തുണയുണ്ടെന്ന കാര്യത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് സംശയമുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ് – ഇറാൻ യുദ്ധം നിലവിൽ രൂക്ഷമായി തുടരുകയാണ്. ഇറാനും അമേരിക്കയും ഹോർമുസിൽ ഉപരോധം ഏർപ്പെടുത്തിയത് ലോകത്തിലെ എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നു. ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഹോർമുസ് കടലിടുക്കിൽ ഇറാന്‍റെ കപ്പലുകൾക്ക് നേരെ വെടിയുതിർത്തത് സംഘർഷം രൂക്ഷമാകാൻ കാരണമായി. എന്നാൽ ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഈ യുദ്ധത്തിൽ അമേരിക്കയ്ക്കൊപ്പം ചേരാൻ ഇതുവരെ തയ്യാറായിട്ടില്ല.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
പുതിയ സാമ്പത്തിക പരിഷ്കരണവുമായി നേപ്പാൾ

പുതിയ സാമ്പത്തിക പരിഷ്കരണവുമായി നേപ്പാൾ

ട്രംപിന്റെ ‘ഭൂമിയിലെ നരകക്കുഴികൾ’ അധിക്ഷേപ കുറിപ്പിൽ ഇന്ത്യയുടെ പ്രതിഷേധം

ട്രംപിന്റെ 'ഭൂമിയിലെ നരകക്കുഴികൾ' അധിക്ഷേപ കുറിപ്പിൽ ഇന്ത്യയുടെ പ്രതിഷേധം

ഖംനഇ പരമ്പരക്ക് അന്ത്യം കുറിക്കും, ട്രംപിന്‍റെ ഗ്രീൻ സിഗ്നൽ കിട്ടിയാലുടൻ ആക്രമണമെന്ന് ഇസ്രയേൽ

ഖംനഇ പരമ്പരക്ക് അന്ത്യം കുറിക്കും, ട്രംപിന്‍റെ ഗ്രീൻ സിഗ്നൽ കിട്ടിയാലുടൻ ആക്രമണമെന്ന് ഇസ്രയേൽ

ലോകത്തിന് വലിയ ആശ്വാസം, ഇറാനെതിരെ ആണവായുധം ഉപയോഗിക്കില്ലെന്ന് പ്രസിഡന്‍റ്

ലോകത്തിന് വലിയ ആശ്വാസം, ഇറാനെതിരെ ആണവായുധം ഉപയോഗിക്കില്ലെന്ന് പ്രസിഡന്‍റ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist