Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

അടിയന്തിര കാലാവസ്ഥാ മുന്നറിയിപ്പുമായി യുഎന്‍ ഏജന്‍സി, സൂപ്പര്‍ എല്‍നിനോ കേരളത്തെയും ബാധിക്കാം

by Kerala News Web Desk 04
June 3, 2026
in INDIA
0 0
A A
അടിയന്തിര കാലാവസ്ഥാ മുന്നറിയിപ്പുമായി യുഎന്‍ ഏജന്‍സി, സൂപ്പര്‍ എല്‍നിനോ കേരളത്തെയും ബാധിക്കാം
Share on WhatsappShare on FacebookShare on TwitterShare on Telegram

ആഗോള താപനില ഉയര്‍ത്താനും കാലാവസ്ഥാ വ്യതിയാന സാധ്യത വര്‍ദ്ധിപ്പിക്കാനും ഇടയാക്കുന്ന എല്‍ നിനോ പ്രതിഭാസം വരും മാസങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജന്‍സി. എല്‍ നിനോ എത്ര ശക്തമായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നും, ഇതിന്റെ തീവ്രതയെക്കുറിച്ച് വ്യത്യസ്തമായ സൂചനകളാണ് ലഭിക്കുന്നതെന്നും ലോക കാലാവസ്ഥാ സംഘടന വ്യക്തമാക്കി. ലോകരാജ്യങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.

സാധാരണയായി എല്‍നിനോ ഒന്‍പത് മുതല്‍ 12 മാസം വരെ നീണ്ടുനില്‍ക്കാറുണ്ട്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയേക്കാള്‍ ഉയര്‍ന്ന താപനില ഉണ്ടാകുമെന്നും സംഘടന പ്രവചിച്ചു. എല്‍ നിനോ നവംബര്‍ വരെ തുടരാന്‍ സാധ്യതയുണ്ടെന്നും സംഘടന വ്യക്തമാക്കി. ഇത് വരള്‍ച്ചയും കടുത്ത മഴയും വര്‍ദ്ധിപ്പിക്കും. കരയിലും സമുദ്രത്തിലും ഉഷ്ണതരംഗങ്ങളുടെ സാധ്യത കൂട്ടുകമെന്നും സംഘടന സെക്രട്ടറി ജനറല്‍ സെലസ്റ്റി സൗലോ പറഞ്ഞു. ‘ലോകം ഇതിനെ അടിയന്തിര കാലാവസ്ഥാ മുന്നറിയിപ്പായി കാണണം. കത്തുന്ന തീയിലേക്ക് എണ്ണയൊഴിക്കുന്നതിന് തുല്യമായിരിക്കും എല്‍ നിനോ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കേരളമടക്കമുള്ള സംസ്ഥാനങ്ങളെ കരിച്ചു കളയാനുള്ള കരുത്തുമായി വീണ്ടുമൊരു എല്‍നിനോ വരുമെന്ന് കഴിഞ്ഞ ആഴ്ച കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തെ പ്രളയത്തില്‍ മുക്കാനും വരള്‍ച്ചയില്‍ കുരുക്കാനും കെല്‍പ്പുള്ള ഈ കാലാവസ്ഥാ പ്രതിഭാസത്തിന് ഇത്തവണ കടുപ്പം കൂടുതലാവുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മൂന്ന് മുതല്‍ ഏഴ് വര്‍ഷം കൂടുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് എല്‍നിനോ. എന്നാല്‍ ഈ വര്‍ഷത്തെ എല്‍ നിനോ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഒന്നായി മാറുമെന്നാണ് പ്രവചനം. അതിനു കാരണം ക്ലൈമറ്റ് ചേഞ്ചാണ്, അഥവാ കാലാവസ്ഥാ വ്യതിയാനം. മനുഷ്യന്റെ കണ്ണും മൂക്കുമില്ലാത്ത ഇടപെടലുകളാണ് ഇവിടെ യഥാര്‍ത്ഥ വില്ലന്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില ലോകത്തെ കരിച്ചുകളയുന്ന അതേ സമയത്തുണ്ടാവുന്ന എല്‍നിനോ മാരകമാവാനാണ് സാധ്യത.

ഇത് മനസ്സിലാവണമെങ്കില്‍, ആദ്യം എല്‍നിനോ എന്താണ് എന്ന് മനസ്സിലാക്കണം.
ഭൂമിയുടെ ഒരു ഭാഗത്ത് വെള്ളപ്പൊക്കവും മറുഭാഗത്ത് കടുത്ത വരള്‍ച്ചയും ഉണ്ടാക്കുന്ന ഒരു ആഗോള പ്രതിഭാസമാണ് എല്‍ നിനോ. പസഫിക് സമുദ്ര ജലത്തിന്റെ താപനിലയില്‍ ഉണ്ടാകുന്ന അസാധാരണമായ വര്‍ദ്ധനവാണ് ഇതിന് കാരണം. സ്പാനിഷ് ഭാഷയില്‍ ‘കുട്ടി’, പ്രത്യേകിച്ച് ഉണ്ണിയേശു എന്നാണ് എല്‍നിനോ എന്ന വാക്കിന്റെ അര്‍ത്ഥം. ക്രിസ്മസ് സമയത്ത് സൗത്ത് അമേരിക്കന്‍ തീരങ്ങളില്‍ കണ്ടുതുടങ്ങുന്നത് കൊണ്ടാണ് ഈ പേര് വന്നത്.

എല്‍ നിനോ ഒരസാധാരണ പ്രതിഭാസമാണ്. അതറിയാന്‍ സാധാരണ അവസ്ഥ എന്താണെന്ന് മനസ്സിലാക്കണം. സാധാരണയായി പസഫിക് സമുദ്രത്തില്‍ വീശുന്ന ശക്തമായ കാറ്റ് ഉപരിതലത്തിലെ ചൂടുവെള്ളത്തെ ഏഷ്യയുടെയും ഓസ്‌ട്രേലിയയുടെയും ഭാഗങ്ങളിലേക്ക് തള്ളിവിടുന്നു. തുടര്‍ന്ന്, സൗത്ത് അമേരിക്കന്‍ തീരങ്ങളില്‍ അടിത്തട്ടിലുള്ള തണുത്ത ജലം മുകളിലേക്ക് ഉയര്‍ന്നു വരും.

ഇനി എല്‍നിനോ എങ്ങനെ വ്യത്യസ്തമാവുന്നു എന്നു നോക്കാം. നേരത്തെ പറഞ്ഞ പസഫിക് സമുദ്രത്തില്‍ വീശുന്ന ശക്തമായ കാറ്റില്ലേ, എല്‍ നിനോ വന്നാല്‍ അതിന്റെ വേഗത കുറയും. ചിലപ്പോള്‍ നിന്നുപോവും. അങ്ങനെ വന്നാല്‍ പടിഞ്ഞാറോട്ട് പോകേണ്ട ചൂടുവെള്ളം പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തും സൗത്ത് അമേരിക്കന്‍ തീരങ്ങളിലും കെട്ടിക്കിടന്ന് ചൂടുപിടിക്കുന്നു.

ഈ ചൂടുപിടിക്കല്‍ ആഗോളതലത്തില്‍ വായുസഞ്ചാരത്തെ ബാധിക്കും. മേഘങ്ങളുണ്ടാവുന്നത് തടസ്സപ്പെടും. രണ്ട് തരത്തിലാണ് ഇത് ലോകത്തെ ബാധിക്കുക. ഒന്ന്, അതിരൂക്ഷമായ വരള്‍ച്ചയുണ്ടാവും. ഇന്ത്യ, ഓസ്‌ട്രേലിയ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മഴ കുറയും. കടുത്ത വരള്‍ച്ചയും ചൂടുമുണ്ടാവും. രണ്ടാമത്തെ സാധ്യത പ്രളയവും പെരുമഴയുമാണ്. സൗത്ത് അമേരിക്കന്‍ രാജ്യങ്ങളായ പെറു, ഇക്വഡോര്‍ തുടങ്ങിയ സ്ഥലങ്ങളിലും അമേരിക്കയുടെ ചില ഭാഗങ്ങളിലും കനത്ത മഴയും പ്രളയവുമുണ്ടാകും.

എല്‍ നിനോ വന്നാല്‍, കട്ടപ്പണി കിട്ടുന്ന ഒരു രാജ്യം ഇന്ത്യയാണ്. കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമാകും. കടുത്ത വേനലും ചൂടും വരള്‍ച്ചയും വരും. കുടിവെള്ളം കിട്ടാതാവും. കൃഷി തകരും.

50 വര്‍ഷത്തിനിടെ ഉണ്ടായ ശക്തമായ എല്‍ നിനോ പ്രതിഭാസങ്ങള്‍ ആഗോള താപനില 2 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ ആയി വര്‍ദ്ധിപ്പിച്ചിരുന്നു. ഈ വര്‍ഷം, ഇത് 3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുമെന്നാണ് പ്രവചനങ്ങള്‍.

1982-83 കാലഘട്ടത്തില്‍ എന്‍നിനോ കാരണം തെക്കന്‍ ബ്രസീലില്‍ കടുത്ത വെള്ളപ്പൊക്കമുണ്ടായിരുന്നു. 1997-98-ല്‍ കൊളംബിയയില്‍ വരള്‍ച്ചയുണ്ടായി. 2015-16-ല്‍ ആമസോണ്‍ മേഖലയില്‍ കാട്ടുതീ. 2023-24-ല്‍ ഉണ്ടായ എല്‍ നിനോ ആമസോണ്‍ തടത്തിലെ നദികളെ വറ്റിച്ചുകളഞ്ഞു. ബ്രസീലിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ വമ്പന്‍ പ്രളയമുണ്ടായി. അഞ്ചുലക്ഷത്തോളം മനുഷ്യര്‍ക്ക് വീടില്ലാതായി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌
INDIA

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌

September 19, 2026
ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്
INDIA

ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്

September 17, 2026
ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും
INDIA

ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

September 17, 2026
ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?
INDIA

ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?

September 15, 2026
ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു
INDIA

ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു

September 14, 2026
സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ
INDIA

സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

September 9, 2026
200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം
INDIA

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

September 4, 2026
വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി
INDIA

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

September 4, 2026
പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി
INDIA

പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

August 31, 2026
Next Post
സൗത്ത് ഓസ്‌ട്രേലിയയിൽ വിചിത്ര സംഭവം : ജയിൽ ചാടിയ തടവുകാരി മദ്യക്കുപ്പികളുമായി തിരികെ കയറി

സൗത്ത് ഓസ്‌ട്രേലിയയിൽ വിചിത്ര സംഭവം : ജയിൽ ചാടിയ തടവുകാരി മദ്യക്കുപ്പികളുമായി തിരികെ കയറി

വർക്ക് ആൻഡ് ഹോളിഡേ വിസ ബാലറ്റ് തീയതികൾ പ്രഖ്യാപിച്ചു

വർക്ക് ആൻഡ് ഹോളിഡേ വിസ ബാലറ്റ് തീയതികൾ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയൻ ജനസംഖ്യ 28 മില്യൺ കടന്നു

ഓസ്‌ട്രേലിയൻ ജനസംഖ്യ 28 മില്യൺ കടന്നു

സ്വന്തം വാഹനമുള്ളവർക്ക് സന്തോഷവാർത്ത! രജിസ്ട്രേഷൻ തുകയിൽ 20% ഇളവ്: അപേക്ഷകൾ ക്ഷണിച്ചു

സ്വന്തം വാഹനമുള്ളവർക്ക് സന്തോഷവാർത്ത! രജിസ്ട്രേഷൻ തുകയിൽ 20% ഇളവ്: അപേക്ഷകൾ ക്ഷണിച്ചു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist