പത്തനംതിട്ട: കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണ കേസിന്‍റെ അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക് നീങ്ങുന്നു. കല്ലറ നിർമ്മാണം കോൺട്രാക്ട് എടുത്ത് നടത്തുന്നവരാകാം ഗ്രാനൈറ്റ് കടത്തിക്കൊണ്ട് പോയതെന്നാണ് പൊലീസ് നിഗമനം. കുരിശ് കൊത്തിവെച്ച ഗ്രാനൈറ്റ് മറ്റാരും കൊണ്ടുപോകാൻ സാധ്യതയില്ലെന്നും വിലയിരുത്തൽ. ഗ്രാനൈറ്റ് ഇളക്കിയെടുത്തത് പരിചയ സമ്പന്നരാണെന്നും കടത്തിയത് സംഘം ചേർന്നാണെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. രണ്ട് പള്ളികളിലെയും ഗ്രാനൈറ്റ് മോഷണത്തിൽ സിസിടിവി ദൃശ്യം ഉൾപ്പെടെ ഒരു തെളിവും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. മല്ലപ്പള്ളിയിലെ രണ്ട് മാർത്തോമ്മാ പള്ളികളി സെമിത്തേരികളിൽ നിന്നാണ് കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് സ്ലാബുകൾ കടത്തിക്കൊണ്ടുപോയത്.
മല്ലപ്പള്ളിയെ വലച്ച് കല്ലറയിലെ ഗ്രാനൈറ്റ് മോഷണം
കുടുംബ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് ഷീറ്റാണ് മോഷണം പോയത്. പള്ളി സെമിത്തേരിയിലെ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് സ്ലാബാണ് മോഷണം പോയത്. മല്ലപ്പള്ളി മാർത്തോമാ പള്ളി സെമിത്തേരിയിലെലും മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലെലും കല്ലറയിലാണ് മോഷണം നടന്നത്. കല്ലറയ്ക്ക് മുകളിൽ പാകിയ വലിയ ഗ്രാനൈറ്റ് ഷീറ്റാണ് കാണാതായത്. സംഭവത്തില്‍ പള്ളി അധികൃതർ പൊലീസിൽ പരാതി നൽകി.



























