അമേരിക്കൻ ബ്രാൻഡായ’TNVitamins’ കമ്പനിയുടെ 100% ഓർഗാനിക് മൊരിംഗ പൗഡർ (ലോട്ട്: 2782, എക്സ്പയറി: 2028 മെയ്), ഓർഗാനിക് മൊരിംഗ കാപ്സ്യൂളുകൾ (ലോട്ട്: 2800, എക്സ്പയറി: 2028 ഫെബ്രുവരി) എന്നിവയിൽ സാൽമൊണെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് മാൾട്ട ഫുഡ് സേഫ്റ്റി അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഉപഭോക്താക്കൾ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്തിവെക്കണമെന്നും നശിപ്പിക്കുകയോ തിരികെ നൽകുകയോ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.ഉപഭോക്താക്കൾ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്തി, പണം തിരികെ ലഭിക്കുന്നതിനായി കമ്പനിയുമായി ബന്ധപ്പെടേണ്ടതാണ്.
സാൽമൊണെല്ല ബാധ: ലക്ഷണങ്ങളും അപകടങ്ങളും
ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് 12 മുതൽ 36 മണിക്കൂറിനുള്ളിൽ കടുത്ത ലക്ഷണങ്ങൾ പ്രകടമാകും.
പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
ശക്തമായ വയറിളക്കവും വയറുവേദനയും,ഉയർന്ന പനിയും തലവേദനയും,ഓക്കാനവും വിട്ടുമാറാത്ത ഛർദ്ദിയും
ശ്രദ്ധിക്കുക: സാധാരണക്കാർക്ക് 4 മുതൽ 7 ദിവസത്തിനുള്ളിൽ രോഗം ഭേദമാകാറുണ്ടെങ്കിലും, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.































