Monday, August 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

by Kerala News Web Desk 04
August 3, 2026
in EUROPE
0 0
A A
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

മാഡ്രിഡ്: സ്പെയിനിന്റെ ഭാഗമായ സെവൂട്ടയിലേക്ക് ഒറ്റ രാത്രിയിൽ നീന്തിയെത്തിയത് പതിനായിരക്കണക്കിന് കുടിയേറ്റക്കാർ. പിന്നിൽ മനുഷ്യക്കടത്ത് സംഘമെന്ന ആരോപണവുമായി സ്പെയിൻ പ്രധാനമന്ത്രി. മൊറോക്കോയിൽ നിന്ന് 60000ത്തിലേറെ പേരാണ് സ്പാനിഷ് സ്വയം ഭരണ പ്രദേശമായ സെവൂട്ടയിലേക്ക് എത്തിയത്. മൊറോക്കോയിൽ നിന്ന് നീന്തിയെത്തുന്നതിനിടെ 57ലേറെ പേർ കൊല്ലപ്പെട്ടതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. കുടിയേറ്റ പ്രശ്നം വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കാത്തതിനാൽ സ്പെയിനിനെ ഷെങ്കൻ വിസ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിട്ടുള്ളത്. യൂറോപ്പിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നവർ കവാടമായി ഉപയോഗിക്കുന്ന മേഖലയാണ് സെവൂട്ട. സ്പെയിനിൽ നിന്ന് വേർപെട്ട് വടക്കേ ആഫ്രിക്കൻ തീരത്താണ് സെവൂട്ടയുടെ സ്ഥാനം. ജിബ്രാൽട്ടർ കടലിടുക്കാണ് സെവൂട്ടയെ സ്പെയിനിൽ നിന്ന് വേർപെടുത്തിയിട്ടുള്ളത്. സാധാരണയായി വേനൽക്കാലങ്ങളിൽ സെവൂട്ടയിലേക്ക് ഇത്തരത്തിൽ കുടിയേറ്റക്കാർ എത്താറുണ്ടെങ്കിലും ഇക്കുറി അസാധാരണമായ രീതിയിലാണ് കുടിയേറ്റക്കാർ എത്തുന്നത്.

83000 ആളുകൾ മാത്രം താമസിക്കുന്ന ചെറുനഗരമായ സെവൂട്ടയിലേക്കാണ് ദിവസങ്ങൾ കൊണ്ട് 60000ത്തിലേറെ പേർ എത്തിയത്. എന്നാൽ നിലവിലെ കുടിയേറ്റ ശ്രമത്തിന് പിന്നിൽ സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളും കാരണമെന്നാണ് സ്പെയിനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനുള്ളിൽ ഇത്തരത്തിൽ നീന്തിയെത്തിയവരിൽ 7000 പേർ പ്രായപൂർത്തിയാവാത്തവരാണ്. കിലോമീറ്ററുകൾ നീന്തിയാണ് ഇത്തരത്തിൽ ആളുകൾ സെവൂട്ടയിലേക്ക് എത്തിയത്. ഉയർന്ന തൊഴിലില്ലായ്മ നിരക്കും അടുത്തിടെയുണ്ടായ ജെൻസി പ്രതിഷേധവും കൊണ്ട് വലഞ്ഞിരിക്കുകയാണ് മൊറോക്കോ. മികച്ച തൊഴിൽ അവസരങ്ങൾ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് യുവാക്കളാണ് പ്രതിഷേധിച്ചത്. മുൻ വർഷങ്ങളിൽ ആയിരം കുടിയേറ്റക്കാർ പോലും തികച്ച് എത്താതിരുന്ന മൊറോക്കോയിൽ നിന്ന് വലിയ രീതിയിൽ ആളുകൾ എത്തുന്നതിന് പിന്നിൽ മനുഷ്യക്കടത്ത് സംഘങ്ങളാണെന്നാണ് സ്പെയിൻ ആരോപിക്കുന്നത്. മൊറോക്കൻ നഗരമായ ഫ്നിനേക്കിഷൽ നിന്ന് 5 കിലോമീറ്റർ നീന്തിയാണ് സെവൂട്ടയിലേക്ക് എത്തുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അടുത്തിടെ സ്പെയിൻ സുപ്രീം കോടതി കുടിയേറ്റക്കാരെ കടലിൽ വച്ച് തടഞ്ഞ് തിരിച്ചയച്ചതിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇത്തരത്തിൽ കടലിലൂടെ നീന്തിയെത്തുന്നവരെ തിരിച്ചയക്കുന്നതിനെ കോടതി തടഞ്ഞിരുന്നു. ഇത് മൊറോക്കോയിലെ മനുഷ്യക്കടത്ത് സംഘങ്ങൾ ദുർവ്യാഖ്യാനം ചെയ്തുവെന്നാണ് സ്പെയിൻ വിശദമാക്കുന്നത്. കുടിയേറ്റത്തിനെ കൂടുതൽ മനുഷ്യത്വപരമായി കാണുന്ന നിലപാട് സ്വീകരിച്ച രാജ്യം കൂടിയായ സ്പെയിൻ നിലവിൽ കുടിയേറ്റ പ്രശ്നത്തെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുന്നില്ലെന്നാണ് യൂറോപ്യൻ യൂണിയൻ നിരീക്ഷിക്കുന്നത്. ഇതിന് പിന്നാലെ ഷെങ്കൻ ധാരണയിൽ അടക്കം സ്പെയിനുമായുള്ള ധാരണകൾ ഇറ്റലി ഇതിനോടകം നിർത്തി വച്ചിരിക്കുകയാണ്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ
EUROPE

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ
EUROPE

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി
EUROPE

തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

August 1, 2026
ഷാറ തീരത്തെ കപ്പൽ സർവേ: കടൽ നികത്തൽ പദ്ധതിയല്ല, ഉപകരണങ്ങളുടെ സാങ്കേതിക പരിശോധന മാത്രമെന്ന് കമ്പനി
EUROPE

ഷാറ തീരത്തെ കപ്പൽ സർവേ: കടൽ നികത്തൽ പദ്ധതിയല്ല, ഉപകരണങ്ങളുടെ സാങ്കേതിക പരിശോധന മാത്രമെന്ന് കമ്പനി

August 1, 2026
മാൾട്ടയിൽ ധനികരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം വർദ്ധിക്കുന്നു: രാഷ്ട്രീയക്കാർ യാഥാർത്ഥ്യം കാണുന്നില്ലെന്ന് വിമർശനം
EUROPE

മാൾട്ടയിൽ ധനികരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം വർദ്ധിക്കുന്നു: രാഷ്ട്രീയക്കാർ യാഥാർത്ഥ്യം കാണുന്നില്ലെന്ന് വിമർശനം

August 1, 2026
മാൾട്ടയിൽ മത്സ്യത്തൊഴിലാളികൾക്ക് വൻ ആശ്വാസം: വൈദ്യുതി, ജല നിരക്കുകൾ പകുതിയിലധികം വെട്ടിക്കുറച്ചു
EUROPE

മാൾട്ടയിൽ മത്സ്യത്തൊഴിലാളികൾക്ക് വൻ ആശ്വാസം: വൈദ്യുതി, ജല നിരക്കുകൾ പകുതിയിലധികം വെട്ടിക്കുറച്ചു

August 1, 2026
ആന്റൺ കാമിലേരിയുടെ വൻകിട നിർമ്മാണ പദ്ധതിയിൽ സൂപ്പർമാർക്കറ്റ് വീണ്ടും ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തം
EUROPE

ആന്റൺ കാമിലേരിയുടെ വൻകിട നിർമ്മാണ പദ്ധതിയിൽ സൂപ്പർമാർക്കറ്റ് വീണ്ടും ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തം

August 1, 2026
Next Post
താമസസൗകര്യമില്ലാതെ സിഡ്നി സി.ബി.ഡി; തെരുവുകളിൽ അന്തിയുറങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്

താമസസൗകര്യമില്ലാതെ സിഡ്നി സി.ബി.ഡി; തെരുവുകളിൽ അന്തിയുറങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്

വ്യാജ പെപ്റ്റൈഡ് മരുന്നുകൾ ഫേസ്ബുക്കിൽ സജീവം; അവയവങ്ങളെ തകരാറിലാക്കിയേക്കാമെന്ന് മുന്നറിയിപ്പ്

വ്യാജ പെപ്റ്റൈഡ് മരുന്നുകൾ ഫേസ്ബുക്കിൽ സജീവം; അവയവങ്ങളെ തകരാറിലാക്കിയേക്കാമെന്ന് മുന്നറിയിപ്പ്

വൻ കുട്ടിക്കടത്ത്/ചൂഷണ സംഘം വലയിൽ; 74-കാരന് തടവുശിക്ഷ, ആറ് കുട്ടികൾക്ക് മോചനം

വൻ കുട്ടിക്കടത്ത്/ചൂഷണ സംഘം വലയിൽ; 74-കാരന് തടവുശിക്ഷ, ആറ് കുട്ടികൾക്ക് മോചനം

കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

അവയവദാനത്തിന് സാങ്കേതിക തടസം ; നിയമപരിഷ്‌കരണത്തിന് ആവശ്യം ശക്തമാകുന്നു

August 3, 2026
കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

കാണാതായവർ എവിടെ? നിർണ്ണായക നീക്കവുമായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്!

August 3, 2026
വൻ കുട്ടിക്കടത്ത്/ചൂഷണ സംഘം വലയിൽ; 74-കാരന് തടവുശിക്ഷ, ആറ് കുട്ടികൾക്ക് മോചനം

വൻ കുട്ടിക്കടത്ത്/ചൂഷണ സംഘം വലയിൽ; 74-കാരന് തടവുശിക്ഷ, ആറ് കുട്ടികൾക്ക് മോചനം

August 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist