തിരുവനന്തപുരം: മെസിയുടെ പേരിലെ കള്ളക്കളിയിൽ സ്പോൺസർക്ക് വേണ്ടി അന്നത്തെ സർക്കാരിന്റെ രക്ഷാപ്രവർത്തനവും. സ്പോൺസർക്ക് എഎഫ്എ ഈടാക്കിയ നഷ്ടപരിഹാരം ഒഴിവാക്കാൻ പിണറായി സർക്കാർ നയതന്ത്ര ഇടപെടൽ തേടിയതിന് തെളിവുകൾ പുറത്തുവന്നു. അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് സർക്കാർ അയച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. അർജന്റീനയുടെ പിന്മാറ്റം സർക്കാരിനും സാമ്പത്തിക പ്രയാസം ഉണ്ടാക്കുമെന്ന് കായിക വകുപ്പ് സെക്രട്ടറി കത്തിൽ പറയുന്നു. അതേസമയം, മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ സർക്കാർ ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കും.






























