പെർത്ത്: ഇന്ത്യൻ തീരസംരക്ഷണ സേനയുടെ (ഇന്ത്യൻ കോസ്റ്റ് ഗാർഡ്) കപ്പലായ ഐസിജിഎസ് ഷൗനക് ഫ്രീമാന്റിൽ തുറമുഖത്തിലെത്തുന്നതിനോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് കപ്പൽ സന്ദർശിക്കാൻ അവസരം ഒരുക്കുന്നു. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, പെർത്താണ് ഇക്കാര്യം അറിയിച്ചത്.
കപ്പൽ, സന്ദർശകർക്കായി തുറന്നുകൊടുക്കുന്ന പരിപാടിയുടെ ഭാഗമായി 2026 ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ സന്ദർശകർക്ക് കപ്പലിലെത്താം. ഫ്രീമാന്റിലിലെ പോർട്സ് വിക്ടോറിയ ക്വേയിലെ സി/ഡി ബെർത്തിലാണ് സന്ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇന്ത്യൻ തീരസംരക്ഷണ സേനയുടെ പ്രവർത്തനങ്ങളും കപ്പലിന്റെ സവിശേഷതകളും അടുത്തറിയാൻ പൊതുജനങ്ങൾക്ക് ഈ സന്ദർശനം അവസരമൊരുക്കും. എല്ലാവർക്കും സന്ദർശനത്തിൽ പങ്കെടുക്കാമെന്നും സംഘാടകർ അറിയിച്ചു.






























