മെൽബണിന് മുകളിലൂടെയുള്ള ഹോട്ട് എയർ ബലൂൺ സവാരി നടത്തുന്നതിനിടെ താഴെ വീണ് യുവാവ് മരിച്ചു. സംഭവത്തെ തുടർന്ന് ഹോട്ട് എയർ ബലൂണിൽ ഉണ്ടായിരുന്നവർക്കും അതിനെ നിയന്ത്രിച്ച വ്യക്തിക്കും ഉൾപ്പെടെ എല്ലാവർക്കും കൗൺസിലിങ് നൽകി.
അതേസമയം യുവാവിന്‍റെ മൃതദേഹം സമീപത്തെ ജനവാസമേഖലയിൽ നിന്ന് കണ്ടെത്തി. ബലൂൺ പിന്നീട് സുരക്ഷിതമായി നിലത്തിറക്കി. എന്നാൽ സംഭവത്തിൽ പൊലീസ് ഹോട്ട് എയർ ബലൂണിലെ മറ്റ് യാത്രക്കാരുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി.
യാത്രക്കാരന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് നിഗമനം. നാഷനൽ കൊമേഴ്‌സ്യൽ ഹോട്ട് എയർ ബലൂണിങ് ഇൻഡസ്ട്രിയിലെയും ഓസ്‌ട്രേലിയൻ ബലൂണിങ് ഫെഡറേഷനിലെയും പ്രതിനിധികൾ തങ്ങളുടെ അനുശോചനം അറിയിച്ചു.






























