തൃശൂർ: നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ ബസിൽ പതിച്ചതിനെ തുടർന്ന് തൃശൂരിൽ സ്വകാര്യ ബസ് കസ്റ്റഡിയിൽ. പരാതിയെ തുടർന്ന് തൃശൂർ- കൊടുങ്ങല്ലൂർ, കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ്സിൽ ഒട്ടിച്ച സ്റ്റിക്കർ നിർമ്മിച്ചത് പെരുമ്പാവൂരിലാണെന്നാണ് വിവരം. ബസിന്റെ ഉടമയായ കൊടുങ്ങല്ലൂർ സ്വദേശിയോട് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെട്ടു. തൃശൂർ- കൊടുങ്ങല്ലൂർ, കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി ബസിലാണ് പരാതിക്കടിസ്ഥാനമായ സംഭവമുണ്ടായത്. തൃശൂർ ട്രാഫിക് പൊലീസ് ആണ് ഇന്ന് രാവിലെ എട്ടിന് ബസ് പിടികൂടിയത്. നിരോധിച്ച പോൺ സൈറ്റിന്റെ സ്റ്റിക്കറൊട്ടിച്ചാണ് ബസ് ഓടുന്നതെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ബസ് സ്റ്റേഷനിലെത്തിക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ബസ് എത്തിക്കുമ്പോൾ പോൺ സൈറ്റുകളുടെ സ്റ്റിക്കറുകൾ നീക്കം ചെയ്യണമെന്നും അറിയിച്ചിരുന്നു. തുടർന്ന് സൈറ്റിന്റെ ദൃശ്യങ്ങൾ ഇളക്കിമാറ്റി ബസ് ജീവനക്കാർ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.































