തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചീത്ത വിളി അനില്‍ ആന്റണിയെ ദേഷ്യം പിടിപ്പിച്ചിരുന്നെന്ന് സഹോദരന് അജിത്ത് ആന്റണി. എല്ലാ ദിവസവും ഫോണില്‍ വിളിച്ച് നിരവധി പേരാണ് തെറി വിളിച്ചിരുന്നത്. അത് അനിലിന് ഫീല്‍ ചെയ്തിരിക്കാം. എന്നാല്‍ ബിജെപിയിലേക്ക് പോകുമെന്ന തീരുമാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും അജിത്ത് ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. അനില്‍ തെറ്റ് തിരുത്തി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപി അനിലിനെ കറിവേപ്പില പോലെ എടുത്ത് കളയുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം അനില്‍ മനസിലാകുമെന്നാണ് കരുതുന്നതെന്നും അജിത്ത് പറഞ്ഞു.