പെർത്ത്: പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ (PUMA) 10 ആം വാർഷികം വളരെ വിപുലമായി ആഘോഷിക്കുന്നത്തിന്റെ ഭാഗമായി ‘ഓസ്ട്രേലിയൻ ഡ്രീംസ് 2023’ എന്ന മെഗാ മ്യൂസിക് ഷോയും, പൂമ സ്റ്റാർ സിങ്ങർ സീസൺ 2 വും ജൂലൈ 29 ശനിയാഴ്ച ഹാരിസ്ഡൈലിലുള്ള CAREY BAPTIST AUDITORIUM ത്തിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച ഗായകരെ കണ്ടെത്തുന്ന പൂമ സ്റ്റാർ സിങ്ങർ സീസൺ 2 വിലേക്കുള്ള അന്തർസംസ്ഥാന മത്സരാർത്ഥികൾക്കുള്ള ഓഡിഷൻ മെയ് 6 ന് ഓൺലൈനായി നടക്കും. പെർത്തിൽ നിന്നുള്ള മത്സരാർത്ഥികളുടെ ഓഡിഷൻ ജൂൺ 3 ന് നടക്കും. ഓഡിഷനിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് രെജിസ്ട്രേഷൻ നടത്തുന്നതിനുള്ള അവസാന തിയ്യതി ഏപ്രിൽ 15 ആണ്. ഗ്രാൻഡ് ഫിനാലെ ജൂലൈ 29 ന് ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ നടത്തപ്പെടും. ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള മത്സരാർഥികൾക്ക് പങ്കെടുക്കാൻ കഴിയുന്ന ഓഡിഷനിൽ പെർത്തിന് പുറത്തുള്ള മത്സരാർത്ഥികൾ ഓൺലൈനിലൂടെ ആയിരിക്കും പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ പങ്കെടുക്കുക. ഫൈനൽ റൗണ്ടിലേക്ക് യോഗ്യതനേടുന്ന ഗായകർ ജൂലൈ 29 ന് പെർത്തിൽ നടക്കുന്ന ഗ്രാൻഡ്ഫിനാലയിൽ നേരിട്ട് എത്തി പെർഫോമൻസ് ചെയ്യേണ്ടതാണ്.
പ്യൂമ സ്റ്റാർ സിംഗർ സീസൺ 2 വിലെ വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡ്, മൊമെന്റോ കൂടാതെ കേരളത്തിൽ നിന്നുള്ള പ്രശസ്ത മ്യൂസിക് ബാൻഡിനോടൊപ്പം ‘ഓസ്ട്രേലിയൻ ഡ്രീംസ് 2023 ‘ എന്ന മെഗാ മ്യൂസിക് ഷോയിൽ പെർഫോമൻസ് ചെയ്യാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
First Prize- $500 and Golden mic
Runner up – $250 and trophy
Third place- Certificate and trophy
രജിസ്ട്രേഷൻ ചെയ്യുവാനുള്ള അവസാന തീയതിയായ April 15 ന് മുൻപ് താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണ്. https://forms.office.com/r/WFk8ZkzA09