Sunday, September 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ജന്മാവകാശ പൗരത്വം ചർച്ചയാകുമ്പോൾ അറിയാം യുഎസ് പൗരത്വം കിട്ടിയ ആദ്യ ഇന്ത്യക്കാരനെ

by Kerala News Web Desk 04
February 5, 2025
in USA
0 0
A A
ജന്മാവകാശ പൗരത്വം ചർച്ചയാകുമ്പോൾ അറിയാം യുഎസ് പൗരത്വം കിട്ടിയ ആദ്യ ഇന്ത്യക്കാരനെ
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത ഡൊണാൾഡ് ട്രംപ് എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കുക എന്നതാണ്. ഈ നീക്കം കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. അതേസമയം യുഎസിലെ കുടിയേറ്റ നയങ്ങൾ കർശനമാക്കുകയാണ് ട്രംപ്.

ഏകദേശം 54 ലക്ഷം ഇന്ത്യക്കാർ യുഎസിൽ താമസിക്കുന്നു- മൊത്തം ജനസംഖ്യയുടെ 1.47 ശതമാനം. ഇവരിൽ മൂന്നിൽ രണ്ട് പേരും കുടിയേറ്റക്കാരാണ്. 34 ശതമാനം പേർ ആ രാജ്യത്ത് ജനിച്ചവരാണ്. ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവ് നടപ്പായാൽ താത്കാലിക ജോലിയിലോ ടൂറിസ്റ്റ് വിസയിലോ യുഎസിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ കുട്ടികൾക്ക് ഇനി സ്വയമേവ അമേരിക്കൻ പൗരത്വം ലഭിക്കില്ല. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം ലഭിക്കാൻ തുടങ്ങിയതെന്ന് പരിശോധിക്കാം

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അമേരിക്കൻ പൗരനായ ആദ്യ ഇന്ത്യക്കാരൻ
അമേരിക്കൻ പൗരനാകുക എന്നത് ഇന്ത്യക്കാർക്ക് ഒരിക്കലും എളുപ്പമായിരുന്നില്ല. നിയമപരമായി പോരാടി യുഎസ് പൌരത്വം നേടിയെടുത്ത ആദ്യ ഇന്ത്യക്കാരൻ മുംബൈയിൽ തുണിവ്യാപാരിയായിരുന്ന ഭിക്കാജി ബൽസാരയാണ്. 1900-കളുടെ തുടക്കത്തിൽ, 1790-ലെ നാച്ചുറലൈസേഷൻ ആക്ട് പ്രകാരം വെള്ളക്കാർക്ക് മാത്രമാണ് യുഎസ് പൗരത്വം അനുവദിച്ചിരുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പൗരത്വത്തിനായുള്ള ബൽസാരയുടെ നിയമ പോരാട്ടം 1906-ലാണ് തുടങ്ങിയത്. ഭിക്കാജി ബൽസാര ന്യൂയോർക്കിലെ സർക്യൂട്ട് കോടതിയിൽ പരാതി നൽകി. ഇന്തോ – യൂറോപ്യൻമാർ ഉൾപ്പെടെയുള്ള ആര്യന്മാരെ വെള്ളക്കാരായി (വൈറ്റ്) കണക്കാക്കണമെന്ന് വാദിച്ചു. അറബികൾ, അഫ്ഗാനികൾ തുടങ്ങിയവരും യുഎസ് പൗരത്വം ആവശ്യപ്പെടുമെന്ന് ഭയന്ന് കോടതി ആദ്യം അപേക്ഷ നിരസിച്ചു. അതേസമയം അപ്പീൽ നൽകാൻ അനുവദിച്ചു.

ബൽസാര പാഴ്‌സി ആയിരുന്നു. വെള്ളക്കാരായി പരിഗണിക്കപ്പെടുന്ന പേർഷ്യൻ വിഭാഗത്തിന്‍റെ ഭാഗമായി കണക്കാക്കി 1910-ൽ ന്യൂയോർക്കിലെ സൗത്ത് ഡിസ്ട്രിക്റ്റിലെ ജഡ്ജി എമിൽ ഹെൻറി ലാകോംബ് അദ്ദേഹത്തിന് യുഎസ് പൗരത്വം നൽകി. ഈ തീരുമാനം പിന്നീട് സർക്യൂട്ട് അപ്പീൽ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. പാഴ്സികൾ വെള്ളക്കാരാണെന്ന് ശരിവച്ചു. ഇത് മറ്റൊരു ഇന്ത്യക്കാരനായ എ കെ മജുംദാറിനും യുഎസ് പൗരത്വം ലഭിക്കുന്നതിന് വഴിയൊരുക്കി.

1917ൽ യുഎസ് കർശനമായ ഇമിഗ്രേഷൻ നിയമങ്ങൾ കൊണ്ടുവന്നതോടെ ഇന്ത്യക്കാരുടെ അമേരിക്കൻ പ്രവേശനം എളുപ്പമല്ലാതാക്കി. എന്നിരുന്നാലും പഞ്ചാബി കുടിയേറ്റക്കാർ മെക്സിക്കൻ അതിർത്തിയിലൂടെ യുഎസിലേക്ക് നീങ്ങുന്നത് തുടർന്നു, കാലിഫോർണിയയിലെ ഇംപീരിയൽ വാലിയിൽ സ്ഥിരതാമസമാക്കി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, കുടിയേറ്റ നിയമങ്ങളിൽ ക്രമേണ അയവുവരുത്തി. 1946-ലെ ലൂസ്-സെല്ലർ നിയമം 100 ഇന്ത്യക്കാരെ പ്രതിവർഷം കുടിയേറാൻ അനുവദിച്ചു. 1952 ലെ നാച്ചുറലൈസേഷൻ നിയമം ഈ പരിധി പ്രതിവർഷം 2,000 ആയി ഉയർത്തി. 1965-ൽ ഒരു വലിയ മാറ്റം വന്നു, ദീർഘകാല ഇന്ത്യൻ കുടിയേറ്റം പ്രതിവർഷം 40,000 ആയി വർദ്ധിച്ചു. 2000 ആയപ്പോഴേക്കും ഈ സംഖ്യ ഏകദേശം 90,000 ആയി.

രാഷ്ട്രീയം മുതൽ മുൻനിര കോർപ്പറേറ്റ് ജോലികളിൽ വരെ യുഎസിലെ വിവിധ മേഖലകളിൽ ഇന്ത്യക്കാരുടെ സജീവ സാന്നിധ്യമുണ്ട്. നിരവധി ഇന്ത്യൻ വംശജർ പ്രമുഖ ബഹുരാഷ്ട്ര കമ്പനികളിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നു. ഐടി മേഖലയിലെ കുതിച്ചുചാട്ടം യുഎസിലേക്കുള്ള ഇന്ത്യൻ കുടിയേറ്റത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായി, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷങ്ങൾ കുടിയേറി. ഇന്ന്, യുഎസ് നൽകുന്ന എച്ച്-1ബി തൊഴിൽ വിസകളിൽ 80 ശതമാനവും ഇന്ത്യക്കാരാണ്. കൂടാതെ ഉന്നത വിദ്യാഭ്യാസത്തിനായി ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസിലേക്ക് പോകുന്നു. ജന്മാവകാശ പൗരത്വം സംബന്ധിച്ച ട്രംപിന്‍റെ ഏറ്റവും പുതിയ നീക്കം യുഎസിലെ ഇന്ത്യൻ കുടുംബങ്ങളുടെ ഭാവിയിൽ വലിയ സ്വാധീനം ചെലുത്തും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്
USA

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു
USA

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
Next Post
‘യുണൈറ്റ് 2025’ ഫെബ്രുവരി ആറ് മുതൽ ഒമ്പത് വരെ മെൽബണിൽ

'യുണൈറ്റ് 2025' ഫെബ്രുവരി ആറ് മുതൽ ഒമ്പത് വരെ മെൽബണിൽ

വീട്ടുകാർ കണ്ണൂരിൽ, മുൻവാതിലിലൂടെ അകത്ത് കടന്നു മോഷ്ടിച്ചത് 40 പവനും 4 കിലോ വെള്ളിയും, ജോലിക്കാരൻ ഒളിവിൽ

വീട്ടുകാർ കണ്ണൂരിൽ, മുൻവാതിലിലൂടെ അകത്ത് കടന്നു മോഷ്ടിച്ചത് 40 പവനും 4 കിലോ വെള്ളിയും, ജോലിക്കാരൻ ഒളിവിൽ

ഇസ്രയേലി ചാര കമ്പനി വാട്സ്ആപ്പിലൂടെ  വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്

ഇസ്രയേലി ചാര കമ്പനി വാട്സ്ആപ്പിലൂടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്

‘മണ്ണാർക്കാട് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു’; എൻസിപി കേരള നേതാവിനെതിരെ ട്രാൻസ് ജെൻഡറുടെ പരാതി, അന്വേഷണം

'മണ്ണാർക്കാട് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു'; എൻസിപി കേരള നേതാവിനെതിരെ ട്രാൻസ് ജെൻഡറുടെ പരാതി, അന്വേഷണം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist