ജപ്പാനിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ സ്കീ റിസോർട്ടിലുണ്ടായ അപകടത്തിൽ ഓസ്ട്രേലിയൻ യുവതിക്ക് ദാരുണാന്ത്യം. ബ്രൂക്ക് ഡേ (22) ആണ് നാഗാനോ പ്രിഫെക്ചറിലെ ഒട്ടാരിയിലെ സുഗൈക്ക് മൗണ്ടൻ റിസോർട്ടിലുണ്ടായ അപകടത്തിൽ മരിച്ചത്. സ്നോബോർഡിങ് നടത്തുന്നതിനിടെ യുവതിയുടെ ബാക്ക്പാക്കിൽ ചെയർ ലിഫ്റ്റിന്റെ ബക്കിൾ കുടുങ്ങിയതാണ് അപകടകാരണം.
എതിർ ദിശയിലേക്ക് തിരിഞ്ഞ ലിഫ്റ്റ് ബ്രൂക്ക് ഡേയെ വലിച്ചിഴച്ചു. റിസോർട്ട് ജീവനക്കാരൻ എമർജൻസി ബട്ടൺ അമർത്തി, ചെയർലിഫ്റ്റ് നിർത്തി ബാക്ക്പാക്ക് ഊരാൻ ശ്രമിച്ചെങ്കിലും യുവതി സ്ട്രാപ്പ് ഇട്ടിരുന്നതിനാൽ വേഗം ഊരാൻ സാധിച്ചില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് യുവതി മരണത്തിന് കീഴടങ്ങി.
വടക്കൻ ജപ്പാനിലെ ഒരു മാജിക് കാർപെറ്റ് സ്കീ ലിഫ്റ്റിൽ കൈ കുടുങ്ങിയതിനെത്തുടർന്ന് 5 വയസ്സുള്ള ഒരു ആൺകുട്ടി സ്കീ റിസോർട്ടിൽ മരിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഈ സംഭവം.































