പെർത്ത് : ഓസ്ട്രേലിയൻ നാച്ചുറൽ തെറാപ്പിസ്റ് അസോസിയേഷന്റെ (ANTA) നേതൃത്വത്തിൽ 2024 ഓഗസ്റ്റ് 25 ഞായറാഴ്ച Parmelia Hilton Perth ൽ വെച്ച് ANTA നാഷണൽ CPE സെമിനാറുകളുടെ പരമ്പരയിലെ മൂന്നാമത്തേ സെമിനാർ സംഘടിപ്പിക്കുന്നതായി ANTA വക്താക്കൾ അറിയിച്ചു.
Time : 9:00 am – 1:00 pm
ANTA പ്രതിനിധീകരിക്കുന്ന നാച്ചുറൽ തെറാപ്പി രീതികളുടെ ആഴവും വൈവിധ്യവും കാണിക്കുന്ന നാല് ആവേശകരമായ അവതരണങ്ങൾ അന്നേദിവസം ഫീച്ചർ ചെയ്യുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രൊഫഷണൽ വികസനത്തിനും, നെറ്റ്വർക്കിംഗിനും, സിപിഇ പോയിൻ്റുകൾ നേടുന്നതിനും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
Isaac Enbom, Ananda Mahony, Neerja Ahuja, Christie Boucher തുടങ്ങിയവരാണ് സെമിനാറിൽ ഗസ്റ്റ് സ്പീക്കറുകളായി എത്തുന്നത്.
‘യോഗ നിദ്രയുടെ ശക്തി കണ്ടെത്തുക’എന്ന വിഷയത്തിൽ Neerja Ahuja യുടെ നേതൃത്വത്തിൽ അന്നേദിവസം പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്. മറ്റു പ്രഭാഷകരും വ്യത്യസ്ത വിഷയങ്ങളിൽ സംസാരിക്കുന്നതാണ്.






























