പെർത്ത് : വെസ്റ്റേൺ ഓസ്ട്രേലിയയുടെ തലസ്ഥാന പട്ടണമായ പെർത്തിൽ കുടുംബമായി താമസിച്ച് വന്ന പാലാ ഭരണങ്ങാനം സ്വദേശി തകടിയേൽ ശ്രീ സോണിയുടെയും ശ്രീമതി ബീന സോണിയുടെയും മകൾ മെഡിക്കൽ വിദ്യാർത്ഥിനിയായ എർലിൻ സോണി (21 വയസ്സ്) സെപ്റ്റംബർ 4 ന് സ്വവസതിയിൽ വെച്ച് നിര്യാതയായി . മരണകാരണം അവ്യക്തമാണ് .പോലീസ് അന്വേഷണം ആരംഭിച്ചു . പഠിക്കാൻ ബഹു മിടുക്കിയായിരുന്ന എർലിൻ സോണി ഉന്നതമായ മാർക്കോടെയാണ് ഓസ്ട്രേലിയയിൽ മെഡിക്കൽ പ്രവേശനം നേടിയിരുന്നത്.
സഹോദരിമാർ : എവ്വ്ലിൻ സോണി, എഡ്ലിൻ സോണി.
സംസ്കാര ശുശ്രൂഷ പിന്നീട് നടത്തും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.































