ബംഗ്ലാദേശിലെ വംശഹത്യക്കെതിരെ ലോകമെമ്പാടും പ്രതിഷേധം. ഓസ്ട്രേലിയയിലെ മെൽബൺ, മലേഷ്യയിലെ ക്വാലാലംപൂർ, കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ തലസ്ഥാനനഗരമായ ടൊറന്റോ, അമേരിക്കയിലെ മിഷിഗൺ, കാലിഫോർണിയ തുടങ്ങിയിടങ്ങളിൽ നിരവധി പേരാണ് പ്രതിഷേധത്തിനായി തടിച്ചുകൂടിയത്.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് വിവിധ മതവിശ്വാസികൾ രംഗത്തെത്തി.
ഹിന്ദു സമൂഹത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച പ്രതിഷേധക്കാർ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധക്കാരിൽ ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്, ജൂത മതവിശ്വാസികളും ഉണ്ടായിരുന്നു. ബംഗ്ലാദേശിൽ അധികാരമേറ്റെടുത്ത ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ വേണ്ട നടപടികളെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.































