സൗദി അറേബ്യയിലുള്ള സ്കൂളുകളുടെയും ഗൈഡുകളുടെയും ക്രിയാത്മകമായ ഒരു ഒത്തു കൂടലാണ് കാംബോറി .ജിദ്ദ ,ദമാം ,റിയാദ് എന്നീ നഗരങ്ങളിൽ നിന്നുള്ള ഏഴോളം സ്കൂളുകൾ ഈ കാംബോറിയുടെ ഭാഗമായി .96 ഗൈഡ്സുകളും 12 ലീഡേഴ്സും ഈ ഒത്തു ചേരലിനെ അർഥവത്താക്കി.പല തരം വ്യായാമ മുറകൾ മാനസിക ഉല്ലാസത്തിന് ഉതകുന്ന കളി രീതികൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ കൊണ്ട് തികച്ചും ഫലപ്രദമായ ഒത്തു ചേരലായി ഇത് മാറി .
കാംബോറിയുടെ ആദ്യ ദിനം പങ്കെടുത്ത സ്കൂളുകളുടെയും ഗൈഡുകളുടെയും രെജിസ്ട്രേഷൻ നടന്നു .തുടർന്ന് ഫ്ലാഗ് ഹോസ്റ്റിംഗ് സെറിമണിയും ഓപ്പണിംഗ് സെറിമണിയും സംഘടിപ്പിച്ചു . ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ റിയാദ് പ്രിൻസിപ്പലും കമ്മീഷണർ ഗൈഡ്സുമായ ശ്രീമതി മീര റഹ്മാൻ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു .ചീഫ് കമ്മീഷണർ ഭാരത് ആർട്സ് ആൻഡ് ഗൈഡ്സും ക്യാമ്പ് ചീഫുമായ ശ്രീ ഷമീർ ബാബു ഉദഘാടനം ചെയ്തു സംസാരിച്ചു .ബി .എസ് . ജി സെക്രട്ടറിയും ക്യാമ്പ് കൺവീനറുമായ ശ്രീമാൻ ബിനോ മാത്യു കാംബോറിയുടെ സന്ദേശം പങ്കു വച്ചു . ശ്രീമതി .ശബാന പർവീൺ റീജിയണൽ കമ്മീഷണർ – ബി എസ ജി (പ്രിൻസിപ്പൽ മോഡേൻ മിഡ്ഡിൽ ഈസ്റ്റ് )ശ്രീമതി .പതിമിനി യു നായർ ( എൻ എം ഇ എസ്) ട്രെയിനിംഗ് കമ്മീഷണർ ഗൈഡ്സ് എന്നിവർ സംസാരിച്ചു .ഓർഗനൈസിംഗ് കമ്മീഷണറും ലീഡർ ഓഫ് ദി ക്യാമ്പുമായ സരിത ഉണ്ണി നന്ദി പറഞ്ഞു .
ഒന്നാം ദിവസം ബേഡെൽ പാവേൽ എക്സ്സൈസുകളും ഗൈഡ്സിന്റെ ഒത്തു ചേരലും നടന്നു .ആദ്യ ദിവസം ക്യാമ്പ് ഫയറിനു തിരി കൊളുത്തിയത് ശ്രീമതി മീര റഹ്മാൻ ആയിരുന്നു .വിവിധ യിനം ഗെയിമുകൾ പ്രൊജെക്ടുകൾ തുടങ്ങി നിരവധി പ്രവർത്തങ്ങൾക്ക് ക്യാമ്പ് വേദിയായി .രണ്ടാം ദിവസം റിയാദ് ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ അമാനുല്ല അർഷാദ് ക്യാമ്പ് ഫെയറിനു തിരിതെളിയിച്ചു.
ഫ്ലാഗ് സെറിമണി ചെടികൾ വച്ച് പിടിപ്പിക്കൽ ഫോട്ടോ സെഷനുകൾ സെര്ടിഫികറ്റ് വിതരണം എന്നിവയായിരുന്നു മൂന്നാം ദിവസത്തെ പ്രോഗ്രാമുകൾ .ഫ്ളാഗ് ലോവറിങ് സെറിമണിയോട് കൂടി 2023 ഗൈഡ്സ് ക്യാംബിന് വിരാമമായി .മൂന്നു ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തത് കുട്ടികൾക്ക് പുത്തനുണർവും ഊർജവും സമ്മാനിച്ചു .ശ്രീ .സവാദ് ന്യൂ മിഡ്ഡിൽ ഈസ്റ്റ് ,ശ്രീമതി .സംഗീത അനൂപ് , അഷ്ഫാഖ് ഐ ഐ എസ് ആർ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്