പെർത്ത് : പെർത്തിലെ സെൻ്റ് ജോസഫ് സീറോ മലബാർ ഇടവകയിൽ ഒക്ടോബർ മാസത്തിൽ ബൈബിൾ കൺവെൻഷൻ നടത്തപ്പെടുമെന്ന് പള്ളി കമ്മിറ്റി അറിയിച്ചു.
ഫാ. ഡാനിയൽ പൂവണ്ണത്തിലിന്റെ നേതൃത്വത്തിലാണ് ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നത്. ഒക്ടോബർ 25,26,27 തീയതികളിലാണ് ബൈബിൾ കൺവെൻഷൻ.
ഇവൻ്റ് വിശദാംശങ്ങൾ:
തീയതി: ഒക്ടോബർ 25-27, 2024
സമയം: 9:00 AM – 5:00 PM
ഒക്ടോബർ 25: 347 കെൽവിൻ റോഡ്, ഓറഞ്ച് ഗ്രോവ്, WA 6109
ഒക്ടോബർ 26 & 27: 5 ലാ സല്ലെ അവന്യൂ, മിഡിൽ സ്വാൻ, WA 6056
ആത്മീയത ആഴപ്പെടുത്തുന്നതിനും ദൈവസ്നേഹത്തിൽ വളരുന്നതിനുമായി ഈ ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കുവാൻ എല്ലാ ഇടവകക്കാരെയും ക്ഷണിക്കുന്നതായി ചർച്ച് ഭാരവാഹികൾ അറിയിച്ചു .