Friday, December 5, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home SPORTS

വീണ്ടും ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു പോരാട്ടം വരുന്നു

by Kerala News Web Desk 04
March 8, 2023
in SPORTS
0 0
A A
വീണ്ടും ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു പോരാട്ടം വരുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

കോഴിക്കോട്: ഐഎസ്എല്‍ പ്ലേ ഓഫിലെ പോരാട്ടച്ചൂട് ആറും മുമ്പെ വീണ്ടും കേരളാ ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ് സി പോരാട്ടത്തിന് അരങ്ങൊരുന്നു. ഐഎസ്എല്ലിന് പിന്നാലെ നടക്കുന്ന സൂപ്പര്‍ കപ്പിലാണ് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഒരേ ഗ്രൂപ്പില്‍ മത്സരിക്കുക. ഏപ്രില്‍ 16ന് കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ബെംഗളൂരു-ബ്ലാസ്റ്റേഴ്സ് പോരാട്ടം നടക്കുക.

ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ഉള്‍പ്പെടുന്ന എ ഗ്രൂപ്പില്‍ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബുമുണ്ട്. ഇവര്‍ക്ക് പുറമെ യോഗ്യതാ മത്സരം കളിച്ച ഒരു ടീം കൂടി ഉള്‍പ്പെടുന്നതാകും സൂപ്പര്‍ കപ്പിലെ എ ഗ്രൂപ്പ്. ഏപ്രില്‍ എട്ടിന് കോഴിക്കോട് ഇ എംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം.12ന് യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീമുമായി രണ്ടാം മത്സരവും 16ന് ബെംഗളൂരു എഫ്‌സിയുമായി മൂന്നാം മത്സരവും നടക്കും.
ഐഎസ്എല്‍ പ്ലേ ഓഫ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീ കിക്ക് ഗോളില്‍ ജയിച്ചാണ് ബെംഗളൂരു സെമിയിലെത്തിയത്. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ആറാം മിനിറ്റില്‍ ബോക്സിന് പുറത്ത് ബെംഗളൂരുവിന് ലഭിച്ച ഫ്രീ കിക്ക് തടയാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കുന്നതിനിടെ ഛേത്രി അതിവേഗം കിക്കെടുത്ത് ഗോള്‍ നേടുകയായിരുന്നു. ഗോള്‍ അനുവദിച്ച റഫറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് കളിക്കാരെ തിരിച്ചുവിളിച്ച് മത്സരം ബഹിഷ്കരിച്ചു. റഫറിയുടെ തീരുമാനത്തിനെതിരെ ബ്ലാസ്റ്റേഴ്സ് നല്‍കിയ അപ്പീല്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി തള്ളുകയും ചെയ്തു. സംഭവത്തില്‍ ബ്ലാസ്റ്റേഴ്സിനെതിരെ എന്ത് നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഹൈദരാബാദ്, ഒഡിഷ, ഈസ്റ്റ് ബംഗാള്‍, യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീം എന്നിവരാണുള്ളത്. ഗ്രൂപ്പ് സിയില്‍ എടികെ മോഹന്‍ ബഗാന്‍, എഫ് സി ഗോവ, ജംഷെഡ്പൂര്‍ എഫ് സി യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീം എന്നിവരും ഗ്രൂപ്പ് ഡിയില്‍ മുംബൈ സിറ്റി എഫ് സി, ചെന്നൈയിന്‍ എഫ് സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീം എന്നിവരുമാണുള്ളത്.കൊച്ചിയില്‍ മത്സരങ്ങളൊന്നും ഇല്ല എന്നതും ശ്രദ്ധേയമാണ്. 60000 പേരെ ഉള്‍ക്കൊള്ളാവുന്ന കൊച്ചി സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങളല്ലെങ്കില്‍ കാണികള്‍ കുറവായിരിക്കുമെന്നതാണ് വേദി കോഴിക്കോട്ടേക്ക് മാറ്റാന്‍ കാരണം. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിനൊപ്പം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയവും സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ക്ക് വേദിയാവും. ഐഎസ്എല്ലിലെയും ഐ ലീഗിലെയും ക്ലബ്ബുകളെ ഉള്‍പ്പെടുത്തിയാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ സൂപ്പര്‍ കപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാകും സെമിയിലെത്തുക. ഏപ്രില്‍ 21, 22 തീയിതികളില്‍ മഞ്ചേരിയിലും കോഴിക്കോടും സെമി ഫൈനലും 25ന് കോഴിക്കോട് ഫൈനലും നടക്കും.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍
SPORTS

സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

November 15, 2025
മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?
SPORTS

മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?

October 5, 2024
നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ
SPORTS

നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

September 13, 2024
ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ
SPORTS

ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ

September 10, 2024
യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം
SPORTS

യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം

August 24, 2024
ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ
SPORTS

ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ

August 22, 2024
ശ്രീജേഷിൻ്റെ 16ാംനമ്പര്‍ ജഴ്‌സി പിന്‍വലിച്ച് ഹോക്കി ഇന്ത്യ; ചരിത്രത്തിലാദ്യം
SPORTS

ശ്രീജേഷിൻ്റെ 16ാംനമ്പര്‍ ജഴ്‌സി പിന്‍വലിച്ച് ഹോക്കി ഇന്ത്യ; ചരിത്രത്തിലാദ്യം

August 15, 2024
ഒളിമ്പിക് ചരിത്രത്തിലാദ്യമായി കുട്ടികള്‍ക്കായി നേഴ്സറി; പാരീസില്‍ പിറന്നത് പുതു ചരിത്രം
SPORTS

ഒളിമ്പിക് ചരിത്രത്തിലാദ്യമായി കുട്ടികള്‍ക്കായി നേഴ്സറി; പാരീസില്‍ പിറന്നത് പുതു ചരിത്രം

August 13, 2024
ബ്രേക്ക് ഡാന്‍സിൽ ആദ്യ ജയം സ്വന്തമാക്കി ചരിത്രം കുറിച്ച് നെതർലന്‍ഡ്സിന്‍റെ ‘ഇന്ത്യ’; മടക്കം നാലാം സ്ഥാനവുമായി
SPORTS

ബ്രേക്ക് ഡാന്‍സിൽ ആദ്യ ജയം സ്വന്തമാക്കി ചരിത്രം കുറിച്ച് നെതർലന്‍ഡ്സിന്‍റെ ‘ഇന്ത്യ’; മടക്കം നാലാം സ്ഥാനവുമായി

August 10, 2024
Next Post
മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

ജെൻ്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ ഇ പി ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി

ജെൻ്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ ഇ പി ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി

സ്വിഗ്ഗിയുടെ ഹോളി സ്‌പെഷ്യല്‍ പരസ്യം ബഹിഷ്‌കരിക്കണമെന്ന് സംഘപരിവാര്‍

സ്വിഗ്ഗിയുടെ ഹോളി സ്‌പെഷ്യല്‍ പരസ്യം ബഹിഷ്‌കരിക്കണമെന്ന് സംഘപരിവാര്‍

ആറ്റുകാൽ പൊങ്കാല ദിവസം വൈറലായൊരു ചിത്രം!

ആറ്റുകാൽ പൊങ്കാല ദിവസം വൈറലായൊരു ചിത്രം!

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ, തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി

സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ, തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി

December 5, 2025
പൊട്ടിക്കരഞ്ഞ് യുവാവ്, സൗഹൃദം നടിച്ച് അടുത്തുകൂടി, 5 വർഷത്തെ സമ്പാദ്യം, 5 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു മുങ്ങി

പൊട്ടിക്കരഞ്ഞ് യുവാവ്, സൗഹൃദം നടിച്ച് അടുത്തുകൂടി, 5 വർഷത്തെ സമ്പാദ്യം, 5 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു മുങ്ങി

December 5, 2025
നവവധു നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു, വിവാഹം നടത്തിയത് സ്വവർഗാനുരാഗിയാണെന്നത് മറച്ചുവച്ച്

നവവധു നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു, വിവാഹം നടത്തിയത് സ്വവർഗാനുരാഗിയാണെന്നത് മറച്ചുവച്ച്

December 5, 2025
ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്

ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്

December 5, 2025
രാഹുൽ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുത്തു, ജയിലിൽ നിരാഹാരം തുടർന്ന് രാഹുൽ

പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്; രാഹുൽ ഈശ്വറിന് ഇന്ന് നിർണായകം, ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും

December 5, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist