സിഡ്‌നി : രുചിയൂറാൻ നാവിലെ മുകുളങ്ങൾ പോരാതെ വരും ഷാപ്പിലെ വിഭവങ്ങൾക്ക്. താറാവ് മപ്പാസ് മുതൽ പൊടിമീൻ വറുത്തത് വരെ തീൻമേശയിൽ അലങ്കരിച്ച് വിളമ്പിയിരിക്കും.ഷാപ്പു കറി എന്നു കേട്ടാൽ തിക്കുംതിരക്കും കൂട്ടുന്നത് സ്ത്രീകളാണ്. വീടുകളിൽ എത്ര പരീക്ഷിച്ചാലും ഷാപ്പിലെ മീൻകറിയുടെ സ്വാദോളം വരില്ല ഒന്നും.
സ്വാദൂറൂം ഷാപ്പിലെ വിഭവങ്ങൾക്കായി ഇനി നാട്ടിലേക്ക് ടിക്കറ്റെടുക്കേണ്ട, പോകാം നമുക്ക് സിഡ്‌നിയിലെ ബ്ലൂ മൂൺസിന്റെ തനി നാടൻ ഷാപ്പു കറി ഷോപ്പിലേക്ക്. കള്ളുഷാപ്പിൽ കിട്ടുന്ന ഒരു വിധം എല്ലാ വിഭവങ്ങളും ഇവിടെ ലഭിക്കുമെന്നാണ് റെസ്റ്റോറന്റ് ഭാരവാഹികൾ അറിയിച്ചത് .
ബ്ലൂ മൂൺസിന്റെ തനി നാടൻ ഷാപ്പു കറി ഷോപ്പിന്റെ ഉദ്ഘാടനം ഇന്ന് (ബുധനാഴ്ച ) മെയ് 15-2024 നാണ്.
തനി നാടൻ വിഭവങ്ങളാളൊരുക്കുന്ന കാറ്റിന്റെ ദിശയിൽ പറന്നുയരുന്ന മസാലകൂട്ടുകളുടെ ഗന്ധം വല്ലാതെ കൊതിപ്പിക്കും. വായില്‍ നിറയുന്ന വെള്ളത്തിൽ മീനിനും താറാവിനും വരെ നീന്തിതുടിയ്ക്കാം.
കൂടുതൽ വിവരങ്ങൾക്ക് :
4 station street Wentwoorthville
Phone Number : 0422 306 777






























