രാമമംഗലം: ഓസ്ട്രേലിയയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ കൊച്ചിൻ ഇന്റീരിയേഴ്‌സിന്റെ
എം. ഡി.ശ്രീ.അജേഷ് വിശ്വകർമ്മയുടെ മാതാവ് കിഴുമുറി നെട്ടുപ്പാടം മോളേൽ പുത്തൻപുരയിൽ ചെല്ലമ്മ നീലകണ്ഠൻ (73) നിര്യാതയായി. ഏഴക്കരനാട് സ്ഥാനത്തുകുന്നേൽ കുടുംബാംഗമായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മൃതദേഹം തിങ്കളാഴ്ച (13-04-2026) വൈകിട്ട് 5 മണിക്ക് വസതിയിൽ എത്തിക്കും. ശവസംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച (14-04-2026) ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ നടത്തുന്നതാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ഭർത്താവ്: എം. കെ. നീലകണ്ഠൻ
മക്കൾ: അജേഷ് വിശ്വകർമ (ഓസ്ട്രേലിയ), അഭിലാഷ് (അയർലണ്ട്)
മരുമക്കൾ: മഞ്ജു (ഓസ്ട്രേലിയ), സൗമ്യ (അയർലണ്ട്)
പരേതയുടെ നിര്യാണത്തിൽ ബന്ധുക്കളും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി.































