യാത്രാ വിമാനങ്ങളിലെ ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണം നൽകുന്നതിനായി ഓസ്‌ട്രേലിയൻ സർക്കാർ പുതിയ ഏവിയേഷൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഓംബുഡ്‌സ്മാൻ പദ്ധതിക്ക് രൂപം നൽകുന്നു.
ഈ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ തേടാൻ സർക്കാർ അവസരം ഒരുക്കി.
പുതിയ പദ്ധതിക്ക് കീഴിൽ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കും. വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ യാത്രക്കാർക്ക് നഷ്ടപരിഹാരം, റീഫണ്ട്, ഭക്ഷണം, താമസം എന്നിവ നൽകുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ഇതിലുണ്ടാകും. കൂടാതെ, പരാതികൾ കൈകാര്യം ചെയ്യാനുള്ള സംവിധാനവും മെച്ചപ്പെടുത്തും.
The Australian government is shaping up a new Aviation Consumer Protection and Ombudsman schemeയാത്രക്കാർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ ഒരു ഓംബുഡ്‌സ്മാൻ പദ്ധതിയും ഇതിനൊപ്പം ആരംഭിക്കും. വിമാനക്കമ്പനികളുമായി നേരിട്ട് പരിഹരിക്കാൻ കഴിയാത്ത പരാതികൾ ഈ ഓംബുഡ്‌സ്മാൻ കൈകാര്യം ചെയ്യും.
നിലവിലുള്ള നിയമങ്ങളിലെ അവ്യക്തതകൾ പരിഹരിക്കാനും യാത്രക്കാർക്ക് കൂടുതൽ സുതാര്യമായ സേവനം ഉറപ്പാക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.